ഒമാനില്‍ 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താം; ജൂണ്‍ 20 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍
മസ്‌കത്ത്: (www.kasargodvartha.com 21.06.2021) ഒമാനില്‍ ഭക്ഷണ വിതരണം 24 മണിക്കൂറും അനുവദിക്കുമെന്ന് അധികൃതര്‍. റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും അംഗീകൃത ഫുഡ് ഡെലിവറി കമ്പനികള്‍ വഴി 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താം. ജൂണ്‍ 20 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ അംഗീകൃത ഡെലിവറി കമ്പനി വഴിയോ അല്ലെങ്കില്‍ ലൈസന്‍സുള്ള മറ്റേതെങ്കിലും സ്ഥാപനം വഴിയോ മാത്രമാണ് ഭക്ഷണ വിതരണം നടത്താന്‍ അനുവദിക്കുക.
അതേസമയം മറ്റ് ഗവര്‍ണറേറ്റുകളില്‍ ഭക്ഷണ വിതരണം നടത്തുന്നതിനുള്ള അനുമതിക്കായി മുനിസിപാലിറ്റിക്ക് അപേക്ഷ നല്‍കണം. റസ്റ്റോറന്റിലോ കഫേയിലോ ജോലി ചെയ്യുന്ന ആളോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥനോ ആയിരിക്കണം ഭക്ഷണം വിതരണം ചെയ്യേണ്ടത്. ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കുകയുള്ളൂ. അതേസമയം ഭക്ഷണ വിതരണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
Keywords: Muscat, News, Gulf, World, Top-Headlines, Food, Food delivery to be available 24 hours