city-gold-ad-for-blogger

Flight | പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്‍ഡ്യ വിമാന സര്‍വീസ് തുടങ്ങി

മട്ടന്നൂര്‍: (www.kasargodvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് സര്‍വീസ് ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങി. രാവിലെ 10 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 2.15ന് ജിദ്ദയിലെത്തി. ഞായറാഴ്ചകളില്‍ മാത്രമാണ് സര്‍വീസുള്ളത്. ആദ്യയാത്ര തന്നെ നിറയെ യാത്രക്കാരുമായാണ് പുറപ്പെട്ടത്.
             
Flight | പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്‍ഡ്യ വിമാന സര്‍വീസ് തുടങ്ങി

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂര്‍- ജിദ്ദ സെക്ടറില്‍ സര്‍വീസ് തുടങ്ങുന്നത്. മുന്‍പ് രണ്ട് തവണ ടികറ്റ് ബുകിങ് തുടങ്ങിയെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഉംറ തീര്‍ഥാടനത്തിനുള്ള സംഘം ഉള്‍പെടെ ഞായറാഴ്ച ആദ്യ വിമാനത്തില്‍ യാത്ര തിരിച്ചിട്ടുണ്ട്.

ജിദ്ദയിലേക്ക് ഒരു മാസത്തേക്കുള്ള ടികറ്റുകളും ബുകിങ്ങായിട്ടുണ്ടെന്ന് വിമാന കംപനി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാണ് ജിദ്ദ സര്‍വീസ്.

Keywords:  Latest-News, Kerala, Kannur, Gulf, Top-Headlines, Flight, Airport, Jeddah, Saudi Arabia, World, Flights from Kannur Airport to Jeddah begin.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia