city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാനം എത്തിയത് ആറ് മണിക്കൂർ വൈകി; ലഗേജ് എത്തിയതുമില്ല; മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാർ കുടുങ്ങി

മംഗളുറു: (www.kasargodvartha.com 30.09.2021) വിമാനം എത്തിയത് ആറ് മണിക്കൂർ വൈകി. എത്തിയപ്പോഴാകട്ടെ ലഗേജുമില്ല. എയർ ഇൻഡ്യയുടെ IX 0818 വിമാനത്തിൽ ഞായറാഴ്ച മസ്കറ്റിൽ നിന്ന് മംഗളൂറിലേക്ക് വിമാനം കയറിയവരാണ് വെട്ടിലായത്. ഞായറാഴ്ച രാത്രി ആറരയ്ക്ക് എത്തേണ്ട വിമാനം പുലർചെ ഒരു മണിക്കാണ് എത്തിയത്.

 
വിമാനം എത്തിയത് ആറ് മണിക്കൂർ വൈകി; ലഗേജ് എത്തിയതുമില്ല; മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാർ കുടുങ്ങി


എന്നാൽ യാത്രക്കാർ ഇറങ്ങി ലഗേജ് അന്വേഷിച്ചപ്പോൾ മസ്കറ്റിൽ നിന്ന് ലഗേജുകൾ വിമാനത്തിൽ കയറ്റാൻ പറ്റിയില്ലെന്നും അതുകൊണ്ട് എത്തിയില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. പലരുടെയും ഭക്ഷണം ഉൾപെടെയുള്ള അവശ്യ സാധനങ്ങൾ ലഗേജിനകത്തായിരുന്നു. സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് യാത്രക്കാർക്ക് അധികൃതരുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്.

അടുത്ത മസ്കറ്റ് വിമാനത്തിൽ ലഗേജുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആഴ്ചയിൽ രണ്ട് സെർവീസുകൾ മാത്രമാണ് മസ്കറ്റിൽ നിന്ന് മംഗളൂറിലേക്ക് ഉള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയും ആണത്. ഞായറാഴ്ച വിമാനം ഇറങ്ങിയവരുടെ ലഗേജുകൾ വ്യാഴാഴ്ചത്തെ വിമാനത്തിലാണ് എത്തുക. എന്നാൽ കസ്റ്റംസ് പരിശോധനയുമോക്കെ കഴിഞ്ഞ വെള്ളിയാഴ്ച മാത്രമേ ഇത് യാത്രക്കാരുടെ കയ്യിൽ എത്തുകയുള്ളൂ.

80 യാത്രക്കാരുടെ 85 ലഗേജുകളാണ് വിമാനത്തിൽ കയറ്റേണ്ടിയിരുന്നത്. മലയാളികൾ അടക്കം ദൂരെ പ്രദേശങ്ങളിൽ നിന്നുള്ളവരും വിമാനത്തിൽ ഉണ്ടായിരുന്നു.
 
Keywords:  Karnataka, Kerala, News, Mangalore, Airport, Top-Headlines, Gulf, Passenger, Flight delayed by about six hours; Luggage did not arrive

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia