city-gold-ad-for-blogger

Accident | ഒമാനിലെ ഹൈമയില്‍ വാഹനാപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം

മസ്ഖത്: (KasargodVartha) ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. അതേസമയം, അപകടത്തില്‍പെട്ടവര്‍ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഹൈമ. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതും മറ്റുമാണ് രാജ്യത്തെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Accident | ഒമാനിലെ ഹൈമയില്‍ വാഹനാപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം

Keywords: News, Gulf, Gulf News, World, World News, Oman, Accident, Injured, Accidental Death, Oman, Road Accident, Haima, Death.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia