Electric Bus | സഊദി അറേബ്യയില്‍ ആദ്യത്തെ ഇലക്ട്രിക് പാസന്‍ജര്‍ ബസ് സര്‍വീസ് ആരംഭിച്ചു
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലെ ആദ്യ ഇലക്ട്രിക് പാസന്‍ജര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ഖാലിദിയ-ബലദ് റൂടിലാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്. എന്നാല്‍ റെഗുലര്‍ സര്‍വിസ് പൊതുഗതാഗത അതോറിറ്റിക്ക് കീഴില്‍ തുടങ്ങിയത് ബുധനാഴ്ചയാണ്.
മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീര്‍ സഊദ് അല്‍ഫൈസല്‍ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയില്‍ പ്രതിദിന സര്‍വിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഈ ട്രിപ് വിജയകരമായാല്‍ മറ്റ് മേഖലകളില്‍ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നതെന്നാണ് റപോര്‍ടുകള്‍ പറയുന്നത്.
Keywords: Riyadh, news, Gulf, World, Top-Headlines, Bus, First electric passenger bus service started.