മക്കയില്‍ തീപിടുത്തം; തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു
Aug 21, 2017, 19:17 IST
ജിദ്ദ: (www.kvartha.com 21.08.2017) മക്കയില്‍ തീപിടുത്തത്തെ തുടര്‍ന്ന് 500 ലേറെ തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു. മക്കയിലെ അല്‍ അസീസയിലുള്ള ഹോട്ടലില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് 600 ഓളം തീര്‍ത്ഥാടകരെ ഒഴിപ്പിച്ചത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗമാണ് തുര്‍ക്കിയില്‍ നിന്നും യെമനില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
15 നില കെട്ടിടത്തിന്റെ എട്ടാം നിലയിലെ എയര്‍ കണ്ടീഷനില്‍ നിന്നു തീ പടര്‍ന്നതാണ് അപകടമുണ്ടാക്കിയതെന്ന് മക്കയിലുള്ള സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് വക്താവ് മേജര്‍ നഇഫ് അല്‍ ഷരീഫ് അറിയിച്ചു. ഇതിനോടകം തന്നെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് തീര്‍ത്ഥാടകരെ ഒഴിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിദഗ്ദ്ധ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തീര്‍ത്ഥാടകരെ തിരികെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Saudi Arabia, Gulf, Makha, fire, Religion, Hotel, World, Fire in hotel in Mecca, Saudi Arabia; 600 people evacuated