രണ്ടര വര്‍ഷത്തെ പീഡനത്തിനൊടുവില്‍ മലയാളികള്‍ക്ക് മോചനം
Dec 3, 2012, 19:19 IST
![]() |
ഷാനവാസ്, രമേശന്‍ എന്നിവര്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഖാലിദ് മീരാന്‍, പി.ടി.ഷെരീഫ് മാസ്റ്റര്‍ എന്നിവരോടൊപ്പം |
ജിദ്ദ: രണ്ടര വര്‍ഷം നീണ്ട പീഡനത്തിനൊടുവില്‍ മലയാളികള്‍ക്ക് മോചനം. ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് മര്‍ദിക്കുകയും താമസസ്ഥലത്തുനിന്നും ഇറക്കിവിടുകയും ചെയ്ത കൊല്ലം ഐതില്‍ സ്വദേശി ഫൗസിയ മന്‍സില്‍ ഷാനവാസ്, കൊല്ലം ഇഞ്ചക്കോട് സ്വദേശി രമേശന്‍ എന്നിവരാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സഹായത്തോടെ നാട്ടിലെത്തിയത്.
തിരുവനന്തപുരം പേട്ടയിലെ ഒരു ട്രാവല്‍സില്‍ നിന്ന് 65,000 രൂപക്കാണ് ഇവര്‍ക്ക് വിസ ലഭിച്ചത്. പറഞ്ഞുറപ്പിച്ച ജോലിയോ ശമ്പളമോ ആയിരുന്നില്ല ഇവിടെ എത്തിയപ്പോള്‍ ഇവര്‍ക്ക് കിട്ടിയത്. കൂടാതെ അഞ്ചു മാസമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ ഇരുവരെയും മര്‍ദിക്കുകയും താമസ സ്ഥലത്തുനിന്നും ഇറക്കിവിടുകയും ചെയ്യുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇവര്‍ കോണ്‍സുലേറ്റ് വഴി ലേബര്‍ കോടതിയില്‍ പരാതി നല്‍കിയെങ്കിലും കേസ് നീണ്ടുപോയി. നാട്ടില്‍ പോകാനും സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നപ്പോള്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇവരുടെ സഹായത്തിനെത്തുകയായിരുന്നു. ഒരു വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം 2,300 റിയാല്‍ വീധം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചെങ്കിലും സ്‌പോണ്‍സറുടെ നിസഹകരണം മൂലം നാട്ടില്‍ പോക്ക് നീണ്ടു പോയി. അതിനിടയില്‍ സ്‌പോണ്‍സര്‍ 20,000 റിയാല്‍ നഷ്ടപരിഹാരം ആവശ്യപെട്ടുകൊണ്ട് കോടതിയെ സമീപിച്ചത് ഇവരുടെ പോക്ക് വീണ്ടും ദീര്‍ഘിപിച്ചു.
ഈ ദുരിതങ്ങള്‍ക്കിടയില്‍ ഷാനവാസിന്റെ കഴുത്തില്‍ ഒരു മുഴ പ്രത്യക്ഷപെട്ടത് കര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. കഴുത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും പൂര്‍ണമായും സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുകയും ക്ഷയരോഗമാണെന്ന് മനസിലക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി സുഖം പ്രാപിച്ചു. ഈ സമയത്ത് ഭക്ഷണവും മുറിയും നല്‍കി സഹായിച്ചത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ ഖാലിദ് മീരാനായിരുന്നു. തങ്ങളെ സഹായിച്ച ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ഷാനവാസും, രമേശനും ശനിയാഴ്ച ഖത്തര്‍ എയര്‍വയസില്‍ നാട്ടിലേക്കു തിരിക്കുകയായിരുന്നു.
Keywords: Shanavas, Rameshan, IFF, Jeddah, Gulf, Malayalam news, Finally 2 Malayalis fly to home