city-gold-ad-for-blogger

ഇടനെഞ്ചില്‍ ഫുട്‌ബോള്‍; നാട്ടിലെങ്ങും കളിയാരവം

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) ഫിഫ വേള്‍ഡ് കപ്പ് ഖത്വറിന്റെ മണ്ണില്‍ തീ പാറുന്നതിന്റെ മുന്നോടിയായി നമ്മുടെ നാടുകളും നഗരങ്ങളും ആവേശങ്ങളുടെ ആരവത്തിന്റേയും ലഹരിയില്‍ ആറാടുകയാണ്. ലക്ഷങ്ങള്‍ ചിലവിട്ട് ഫ്‌ലക്‌സുകളും കട്ടൗട്ടുകളും നാടായ നാടുകളിലും തെരുവോരങ്ങളിലും സ്ഥാപിച്ച് ആവേശം കൊള്ളുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഒരു വശത്ത് മെസ്സിയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നവര്‍, മറുവശത്ത് നെയ്മറേയും റൊണാള്‍ഡോയും മറ്റു കളിക്കാരേയും ജീവനുതുല്യം സ്‌നേഹിക്കുന്ന ആരാധകവൃത്തങ്ങള്‍.
            
ഇടനെഞ്ചില്‍ ഫുട്‌ബോള്‍; നാട്ടിലെങ്ങും കളിയാരവം

പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ചിലവഴിച്ച് ഫ്‌ലക്‌സുകളും പടുകൂറ്റന്‍ കട്ടൗട്ടുകളും നിര്‍മ്മിച്ച് പുഴയുടെ നടുവിലും വഴിയോരങ്ങളിലും റോഡരികിലും ഗ്രാമാന്തരങ്ങളിലും സ്ഥാപിക്കുകയും ചെയ്ത് അതില്‍ ആനന്ദം കൊള്ളുകയാണ് ക്ലബ്ബുകളും മറ്റു സംഘടനകളും. കളി തുടങ്ങുന്നതിന് മുമ്പേ ആര് ജയിക്കും ആര് കപ്പ് നേടുമെന്ന പ്രവചനങ്ങളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കളികള്‍ കാണാനുള്ള താല്‍പര്യം കൊണ്ട് ഖത്വറിലേക്ക് വിമാനം കയറിയവരുമുണ്ട്. ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ച് കളികള്‍ കാണാനുള്ള അവസരങ്ങളൊരുക്കുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍.
         
ഇടനെഞ്ചില്‍ ഫുട്‌ബോള്‍; നാട്ടിലെങ്ങും കളിയാരവം

കാല്‍പന്ത് കളിക്കുന്ന രാജാക്കന്മാരുടെ തീ പാറുന്ന പോരാട്ടങ്ങളുടെ തുടക്കം മുതല്‍ ഫൈനല്‍ വരെയുള്ള കളികള്‍ വീക്ഷിക്കുന്നവരുടെ ഹൃദയാന്തരങ്ങളില്‍ ഇടി മുഴക്കങ്ങളുടെ താളമായിരിക്കും. ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്വറിലെത്തുന്ന ലോക രാജാക്കന്മാരുടെ വാശിയും വീറുമേറിയ മത്സരത്തിന് കാതും കണ്ണും അര്‍പ്പിച്ച് ആരാധകലക്ഷങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ച് കളിക്കളത്തിലേക്ക് മിഴികളടക്കാതെ നോക്കിയിരുന്ന് ആവേശം കൊള്ളുമ്പോള്‍ ആര്‍പ്പു വിളികളുടെ ആരവം ഉയരും.

ഖത്വറിന്റെ മണല്‍ തരികളെ പുളകങ്ങള്‍ കൊള്ളിച്ച് പന്തുരുളുമ്പോള്‍ ആവേശത്തിന്റെ കുളിര്‍ മഴ പെയ്തിറങ്ങും. ഖത്വറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെ തുടക്കം കുറിച്ച കാല്‍പന്ത് മാമാങ്കത്തില്‍ പ്രതീക്ഷകളുടെ കൊടുമുടിയില്‍ ആരാധകര്‍ ക്ഷമാധീതരായി കാത്തിരിക്കും. ഫുട്‌ബോളിന്റെ അനര്‍ഘ നിമിഷങ്ങളില്‍ മനസ്സ് നിറയെ മെസ്സിയും നെയ്മറും റൊണാള്‍ഡോയുമാണ് കണ്ണുകളിലുള്ളത്.പ്രതിരോദത്തിന്റെ മതില്‍ കെട്ടുകള്‍ ആരു തകര്‍ക്കുമെന്നും, ആര് കപ്പ് നേടുമെന്നും കാത്തിരുന്ന് കാണാം.

Keywords:  Article, Top-Headlines, FIFA-World-Cup-2022, Sports, Football, Football Tournament, Qatar, Gulf, World, Lionel-Messi, Cristiano-Ronaldo, FIFA World Cup Qatar 2022.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia