city-gold-ad-for-blogger

അടുപ്പിൽ തീ കൂട്ടി; കയ്യിൽ മയിലുമേന്തി ഫിറോസ് ചുറ്റിപ്പാറ; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയ വീഡിയോ പുറത്ത്

ദുബൈ: (www.kasargodvartha.com 15.11.2021) മയിലിനെ കറിവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ പുറത്തുവന്നു. ദുബൈയിൽ നിന്നുള്ളതാണ് വിഡിയോ. മയിലിനെ കറിവെക്കാൻ പോവുകയാണ് എന്ന ആമുഖത്തോടെ തുടങ്ങിയ വീഡിയോയിൽ കയ്യിൽ മയിലുമേന്തി ഫിറോസ് ചുട്ടിപ്പാറ നിൽക്കുന്നതും അടുപ്പ് കൂട്ടുന്നതും തീ കത്തിക്കുന്നതും കാണാം. എന്നാൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷം താൻ കറിവെക്കാനില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

  
അടുപ്പിൽ തീ കൂട്ടി; കയ്യിൽ മയിലുമേന്തി ഫിറോസ് ചുറ്റിപ്പാറ; ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പുതിയ വീഡിയോ പുറത്ത്



ഏകദേശം 1000 ദിർഹത്തോളം പണം നൽകി വാങ്ങിയ മയിലിനെ രാജകൊട്ടാരത്തിൽ വളർത്തുന്നതിന് വേണ്ടി താൻ സമ്മാനമായി നൽകുന്നുവെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നു. തുടർന്ന് കൊട്ടാര ഉടമയ്ക്ക് കൈമാറുന്നതിനായി നൗഫൽ എന്നയാൾക്ക് കൈമാറി. തുടർന്ന് നൗഫൽ തയ്യാറാക്കിയ കോഴിക്കറി ഫിറോസും സംഘവും കഴിക്കുന്നതും കാണാം. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതായും ഫിറോസ് കൂട്ടിച്ചേർത്തു.

മയിലിനെ കറിവെക്കാൻ ദുബൈയിൽ പോകുന്നുവെന്ന് പറഞ്ഞ് ഫിറോസ് വിഡീയോ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇൻഡ്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവെക്കാനുള്ള തീരുമാനത്തെ ദേശീയത ഉണർത്തുന്ന കമന്റുകളുമായാണ് ഒരു വിഭാഗം നേരിട്ടു. ഫിറോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവന്നു. എന്നാൽ ഇതിനെയെല്ലാം തള്ളി ഫിറോസ് വീണ്ടും വീഡിയോ പുറത്തിറക്കി. മയിലിനെ കറി അല്ലെങ്കിൽ ഗ്രിൽ എന്ന 'മാസ് ഡയലോഗോടെയാണ്' രണ്ടാം വീഡിയോ അവസാനിപ്പിച്ചത്. ഇതോടെ വിവാദം അതിശക്തമായി. ഒടുവിൽ മൂന്നമത്തെ വീഡിയോയിലൂടെ താൻ ഇനി വിവാദത്തിനില്ലെന്ന സന്ദേശമാണ് ഫിറോസ് പങ്കുവെക്കുന്നത്.



Keywords:  Kerela, Dubai, News, Peacock, UAE, Gulf, Top-Headlines,  Feroz Chuttipara with Surprise Video.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia