'മില്ലത്ത് സാന്ത്വനം': ഇ.വൈ.സി.സി എരിയാല്‍ 500 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കും
Jun 28, 2015, 12:00 IST
ദുബൈ: (www.kasargodvartha.com 28/06/2015) എരിയാല്‍ പ്രദേശത്ത് പാവപ്പെട്ട 500 വീടുകളെ കണ്ടെത്തി 'മില്ലത്ത് സാന്ത്വനം' പദ്ധതി വഴി പെരുന്നാള്‍ കിറ്റ് നല്‍കാന്‍ ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇ.വൈ.സി.സി എരിയാല്‍ നടത്തിവരുന്ന വീട് നിര്‍മാണം, കല്യാണം, വിദ്യാഭ്യാസം, രോഗികള്‍ക്കുള്ള മരുന്ന് വിതരണം, ദത്തെടുക്കല്‍ എന്നിവയ്ക്കുള്ള സഹായം വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
സഫ് വാന്‍ ഫാര്‍മസി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സലാം എരിയാല്‍ ഉദ്ഘാടനം ചെയ്തു. ഹൗസ് ഓഫ് ഇ.വൈ.സി.സി ഷാര്‍ജ യൂണിറ്റ് പ്രസിഡണ്ട് അതീഖ് റഹ് മാന്‍, മുസ്തു എരിയാല്‍, ജാഫര്‍ കെ.എച്ച്, കരീം മല്ലം, യാക്കു എരിയാല്‍, സത്താര്‍ കെ.എച്ച്, സെമീര്‍ പെരല്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ സാദിഖ് സ്വാഗതവും ജംഷീര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.

Keywords : Dubai, Gulf, Committee, Meeting, Family, Eriyal, EYCC Eriyal , Eid Kit, Advertisement Koolikkad Furniture.