city-gold-ad-for-blogger

എക്‌സ്‌പോ 2020 ദുബൈ; ടികറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍, ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാം

ദുബൈ: (www.kasargodvartha.com 10.02.2022) എക്‌സ്‌പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനത്തിനുള്ള ടികറ്റ് ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാമെന്ന് അധികൃതര്‍. ലോകമഹാമേളയായ എക്‌സ്പോ 2020 ദുബൈ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ടികറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തിയത്. ഒരു ദിവസത്തെ പ്രവേശനം അനുവദിക്കുന്ന സിംഗിള്‍ ഡേ പാസിന്റെ നിരക്ക് 50 ശതമാനം കുറച്ചതായാണ് എക്‌സ്‌പോ വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

സിംഗിള്‍ ഡേ പാസ് എടുക്കുന്നവര്‍ക്ക് എക്‌സ്‌പോ അവസാനിക്കുന്ന മാര്‍ച് 31വരെ ഏതെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിക്കുക. 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ടികറ്റ് നിരക്കിലെ പുതിയ ഇളവ് പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.

എക്‌സ്‌പോ 2020 ദുബൈ; ടികറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍, ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാം

അതേസമയം എക്‌സ്പോ 2020 ദുബൈ ആരംഭിച്ച് 130 ദിവസത്തിനകം എത്തിയത് 1.2 കോടിയിലേറെ സന്ദര്‍ശകരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അറബ് ലോകത്ത് പ്രഥമമായി നടക്കുന്ന മഹാമേള അവസാനിക്കുന്ന മാര്‍ച് 31ന് മുന്‍പേ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സ്‌പോ 2020 കമ്യൂനികേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അന്‍സാരി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Keywords:  Dubai, News, Gulf, World, Top-Headlines, Press meet, Expo 2020 Dubai, Ticket, Price, Expo 2020 Dubai: Ticket prices slashed; single-day passes at Dh45.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia