city-gold-ad-for-blogger

പ്രവാസികളെ നാട്ടിലെത്തിക്കാത്തതില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 29.04.2020) പിറന്ന മണ്ണിലേക്ക് തിരിച്ചു വരണമെന്ന പ്രവാസികളുടെ രോധനം കേള്‍ക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നിഷേധാത്മക നയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 'ബ്ലാക്ക് മാസ്‌ക്' പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കാത്തതില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം

നാടിനു വേണ്ടി ജീവിച്ചവര്‍ ദുരന്തമുഖത്തു നിന്നും സംരക്ഷണത്തിനായി കൈനീട്ടുമ്പോള്‍ നന്ദികെട്ട നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാരുകളുടെ നിലപാട് തിരുത്തണം. പ്രവാസി കുടുംബങ്ങള്‍ ഭവനങ്ങളില്‍ ബ്ലാക്ക് മാസ്‌ക്ക് ധരിച്ചാണ് പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നത്. കേരള പ്രവാസി ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ തളങ്കരയും കുടുംബവും സമരത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Gulf, Issue, Pravasi League, Protest, Expats issue; Kerala Pravasi league protested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia