city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് അനാസ്ഥയ്‌ക്കെതിരെ പ്രവാസികളുടെ ഒപ്പുമരം

ദുബൈ: (www.kasargodvartha.com 16.10.2014) കാസര്‍കോട് മെഡിക്കല്‍ കോളജ് തറക്കല്ലിടലില്‍ ഒതുങ്ങിയതില്‍ പ്രതിഷേധിച്ച് 'കാസര്‍കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നുവോ? - കാസര്‍കോട് മെഡിക്കല്‍ കോളേജ് അനാസ്ഥക്കെതിരെ പ്രവാസികളുടെ കയ്യൊപ്പ്' എന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
ദുബൈ കെ.എം.സി.സി മണ്ഡലം, ജില്ലാ, സംസ്ഥാന, കേന്ദ്ര നേതാക്കളും യു.എ.യിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും കയ്യൊപ്പു ചാര്‍ത്തുന്നതിലൂടെ കാസര്‍കോടിന്റെ പാവങ്ങള്‍ നെഞ്ചിലേറ്റിയ സ്വപ്ന പദ്ധതിയായ മെഡിക്കല്‍ കോളേജ് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അധികാരികളെ ബോധിപ്പിക്കുക എന്നതാണ്  ലക്ഷ്യം. ഇങ്ങകലെ അലകടലിനക്കരെ ഈത്തപ്പനകള്‍ പൂത്തൂലയുന്ന അറേബ്യന്‍ മണലാരണ്യത്തില്‍ നിന്നും, ശരീരം ഇവിടെയാണെങ്കിലും മനസ് എന്നും നാട്ടിലെ പാവങ്ങള്‍ക്കൊപ്പമുള്ള ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഇതിനും മുമ്പും ഇത്തരത്തില്‍ നാടിന്റെ നന്മയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കെ.എം.സി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ആളുകളും എത്തിച്ചേരണമെന്ന് ഭാരവാഹികളായ ഐ.പി.എം. ഇബ്രാഹിം, അസീസ് കമാലിയ, ലത്തീഫ് മടത്തില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കാസര്‍കോട് മെഡിക്കല്‍ കോളജ് അനാസ്ഥയ്‌ക്കെതിരെ പ്രവാസികളുടെ ഒപ്പുമരം

Keywords : Kasaragod, Medical College, KMCC, Cherkala, Gulf, Signature, Protest, expatriates signature tree for medical college. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia