Bodybuilding Success | 'പ്രവാസികൾ ശരിയായ വ്യായാമത്തിനും ഫിറ്റ്നസിനും സമയം കണ്ടെത്തണം’
● പ്രവാസികൾ ശരിയായ വ്യായാമത്തിനും ഫിറ്റ്നസിനും സമയം കണ്ടെത്തണം.
● ‘യുവതയാണ് സമൂഹത്തിന്റെ അടിത്തറ. അവരെ ആരോഗ്യവാന്മാരാക്കുക എന്നത് നമ്മുടെ പ്രധാന ലക്ഷ്യമാണ്.
ദുബൈ: (KasargodVartha) അർമേനിയയിൽ നടന്ന അന്തർദേശീയ ബോഡിബിൽഡിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിഅഭിമാനമയ അഫ്‌റാസ് മരവയലിന് സ്നേഹോപഹാരം നൽകി. ദുബൈ കെ എം സി സി.
‘യുവതയാണ് സമൂഹത്തിന്റെ അടിത്തറ. അവരെ ആരോഗ്യവാന്മാരാക്കുക എന്നത് നമ്മുടെ പ്രധാന ലക്ഷ്യമാണ്. അഫ്‌റാസിന്റെ വിജയം ഇതിന് ഒരു ഉദാഹരണമാണ്. പ്രവാസികൾ ശരിയായ വ്യായാമത്തിനും ഫിറ്റ്നസിനും സമയം ചിലവിടണം, ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാർ ഹാജി എടച്ചാക്കൈ പറഞ്ഞു.
ആരോഗ്യം സമൂഹത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് പ്രധാനമാണെന്നും ആരോഗ്യകരമായ ശീലങ്ങൾ, ശരിയായ ഭക്ഷണവും വ്യായാമവും, മാനസിക സൗഖ്യവും യുവാക്കളിൽ വളർത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും’ ഹുസൈനാർ ഹാജി പറഞ്ഞു. ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന നേതാക്കളായ ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. സാജിദ് അബൂബക്കർ, ഓ കെ ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം, ജില്ലാ ഭാരവാഹികളായ സലാം തട്ടഞ്ചേരി, സി ഏച്ച് നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, റഫീക് പടന്ന, പി ഡി നൂറുദ്ദീൻ, ഫൈസൽമുഹ്സിന്, സുബൈർ കുബനൂറ്, അഷറഫ് ബായാർ, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗകി, ബഷീർ പറപ്പള്ളി, റഫീക്ക് കാടങ്കോട്, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, റഫീക്ക് മങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ റഹ്‌മാൻ, റാസിക്ക് മച്ചമ്പാടി, ഹസ്കർ ചൂരി, ഹസീബ് ഖാൻ, അഷ്‌റഫ് ബച്ചൻ, റാഷിദ് പടന്ന, മൻസൂർ മർത്ത്യ, ഉപ്പി കല്ലങ്കൈ, ആരിഫ് കൊത്തിക്കാൽ, മുൻ ജില്ലാ പ്രസിഡന്റ് ടി കെ സി അബ്ദുൽ ഖാദർ ഹാജി, മുൻ ഭാരവാഹികളായ അഫ്സൽ മെട്ടമ്മൽ, മഹമ്മൂദ് ഹാജി പൈവളിഗെ, അഷ്‌റഫ് പാവൂർ, ഇബി അഹമ്മദ് ചെടേക്കാൽ, തുടങ്ങിയവർ പങ്കെടുത്തു.
ദുബൈ കെ എം സി സി കാസറകോട് ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഫിറ്റ്‌നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഫ്റാസ്, ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു എ ഇ കെ എം സി സി കാസറകോട് ജില്ലാ കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാനും കാസറകോട് സി എച്ച് സെന്റർ ഡയറക്റ്റർ ബോർഡ് അംഗവുമായ ഹനീഫ് മരവയലിൻ്റെ മകനാണ്.
#ExpatFitness, #Bodybuilding, #HealthAwareness, #DubaiCommunity, #KMC, #Wellness