അവധി കഴിഞ്ഞ് ഒമാനിലെത്തിയ പ്രവാസി മലയാളി മരിച്ചു
മസ്ഖത്: (www.kasargodvartha.com 19.10.2021) അവധി കഴിഞ്ഞ് ഒമാനിലെത്തിയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട റാന്നി കുമ്പളാംപൊയ്ക കൈപ്പള്ളി മാലില്‍ ചാണ്ടി ഫിലിപ്പിന്റെ മകന്‍ മിജി ചാണ്ടി (48) ആണ് മസ്ഖതില്‍ മരണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അവധി കഴിഞ്ഞ് അദ്ദേഹം നാട്ടില്‍ നിന്നും ഒമാനില്‍ തിരികെയെത്തിയത്.
മെറ്റാബോളിക് അസിഡോസിസ് മൂലമാണ് മരണപ്പെട്ടതെന്ന് റിപോര്‍ട് പറയുന്നു. ആസ്റ്റര്‍ അല്‍ റാഫാ ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമ നടപടികള്‍ പുരോഗമിച്ചു വരുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.
മസ്ഖതിലെ അല്‍ ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു മിജി ചാണ്ടി. മാതാവ്: റബേക്ക ചാണ്ടി. ഭാര്യ: ലിറ്റ പി അബ്രഹാം.
Keywords: Muscat, News, Gulf, World, Top-Headlines, Death, Obituary, Hospital, Expatriate Malayali died in Oman