മൂന്നര ലക്ഷം റിയാല്‍ ചോരപ്പണം നല്‍കി; കുമ്പളയിലെ അബ്ദുര്‍ റഹ്മാന്‍ ജയില്‍ മോചിതനായി
Aug 6, 2013, 17:19 IST
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ പ്രവര്‍ത്തനഫലമായി കാസര്‍കോട് കുമ്പള സ്വദേശി അബ്ദുര്‍ റഹ്മാന്‍ ജയില്‍ മോചിതമായി. ജിദ്ദയില്‍ കഴിഞ്ഞ 17 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന ഇദ്ദേഹം വന്‍ സാമ്പത്തിക നഷ്ടമുണ്ടായി കടപൂട്ടുകയും തൊഴില്‍രഹിതനാവുകയും ചെയ്ത ശേഷം ഒരു സ്‌കൂളിലെ വാന്‍ ഡ്രൈവറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ നിന്ന് ഒമ്പത് വയസുകാരന്‍ അബ്ദുല്ല ദോസരി എന്ന സ്വദേശി വിദ്യാര്‍ഥി പുറത്തേക്ക് വാതില്‍ തുറന്ന് ചാടുകയും വാഹനം കയറി തല്‍സമയം മരിക്കുകയും ചെയ്തിരുന്നു.
വാഹനത്തിനും ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവറായ അബ്ദുര്‍ റഹ്മാനെ അറസ്റ്റ് ചെയ്ത് ബുറൈമാന്‍ ജയിലില്‍ അടച്ചു. ഇതോടെ ഇഖാമ കലാവധി കഴിഞ്ഞതിനാല്‍ അബ്ദുര്‍ റഹ്മാന്റെ കുടുംബത്തിനും നാട്ടിലേക്ക് പോവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അബ്ദുര്‍ റഹ്മാന്റെ കുടുംബം സഹായം തേടി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.
വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ അബ്ദുര്‍റഹ്മാന്‍ നൂറ് ശതമാനം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വാഹനത്തിന്റെ വാതിലിനു സമീപം മറ്റൊരാളെ ജോലിക്ക് നിയോഗിക്കാത്തത് പൂര്‍ണ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരിച്ച കുട്ടിയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാല്‍ നല്‍കിയാല്‍ ജയില്‍ മോചിതനാവാമെന്ന് വിധി വന്നു. കോടതിയുടെ പുറത്ത് ഒത്തുതീര്‍പ്പ് നടത്തുന്നതിന് ശ്രമങ്ങള്‍ നടന്നെങ്കിലും കുട്ടിയുടെ കുടുംബം വഴങ്ങിയില്ല.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അബ്ദുര്‍ റഹ്മാന്റെ മോചനത്തിന് ആവശ്യമായ മൂന്നു ലക്ഷം റിയാല്‍ കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു. അബ്ദുര്‍റഹ്മാന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമസ്ഥന്‍ ധനസഹായം നല്‍കാന്‍ തയ്യാറായില്ല. ഫ്രറ്റേണിറ്റി ഫോറം ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന് കോണ്‍സല്‍ ജനറല്‍ ഫായിസ് അഹ്മദ് കിദ്വായി പൂര്‍ണമായും സഹകരിച്ചു. ജയില്‍മോചനത്തിന് നല്‍കേണ്ട പകുതി പണം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുകയും ചെയ്തു.
ശേഷിക്കുന്ന ഒന്നര ലക്ഷം റിയാല്‍ അബ്ദുര്‍റഹ്മാന്റെ കുടുംബം താമസിക്കുന്ന പ്രദേശത്തെ സ്വദേശികളില്‍ നിന്നും മറ്റുമായി സ്വരൂപിച്ചു. മൂന്നു ലക്ഷം പൂര്‍ത്തിയാക്കി ചെക്ക് നല്‍കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം അബ്ദുര്‍റഹ്മാന്‍ ജയില്‍ മോചിതനായി ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അടുത്തെത്തി.
ഇതുവരെ അബ്ദുര്‍റഹ്മാന്റെ കുടുംബത്തിന് നിത്യവൃത്തിക്കുള്ള പണം നല്‍കിയിരുന്നത് ഭാര്യയുടെ ബന്ധുക്കളും അയല്‍ക്കാരായ സ്വദേശികളുമായിരുന്നു. റംസാനിലെ അവസാന ദിനങ്ങളില്‍ തന്നെ മോചനം സാധ്യമായതിന്റെ സന്തോഷത്തിലാണ് അബ്ദുര്‍ റഹ്മാന്‍. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ കെ.സി അബ്ദുര്‍ റഹ്മാന്‍ സുല്ലമി, അഷ്‌റഫ് മംഗലാപുരം, മുജീബ് കുണ്ടൂര്‍ എന്നിവര്‍ ഇതിനായി ഒരു വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. കോണ്‍സുലേറ്റ് നല്‍കിയ സഹകരണത്തിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Also Read:
സര്‍വ്വകക്ഷിയോഗം ചേരുന്നു: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
Keywords : Kumbala, Gulf, Abdul Rahman, Police, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വാഹനത്തിനും ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവറായ അബ്ദുര്‍ റഹ്മാനെ അറസ്റ്റ് ചെയ്ത് ബുറൈമാന്‍ ജയിലില്‍ അടച്ചു. ഇതോടെ ഇഖാമ കലാവധി കഴിഞ്ഞതിനാല്‍ അബ്ദുര്‍ റഹ്മാന്റെ കുടുംബത്തിനും നാട്ടിലേക്ക് പോവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അബ്ദുര്‍ റഹ്മാന്റെ കുടുംബം സഹായം തേടി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.
വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ അബ്ദുര്‍റഹ്മാന്‍ നൂറ് ശതമാനം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വാഹനത്തിന്റെ വാതിലിനു സമീപം മറ്റൊരാളെ ജോലിക്ക് നിയോഗിക്കാത്തത് പൂര്‍ണ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരിച്ച കുട്ടിയുടെ കുടുംബത്തിന് മൂന്നു ലക്ഷം റിയാല്‍ നല്‍കിയാല്‍ ജയില്‍ മോചിതനാവാമെന്ന് വിധി വന്നു. കോടതിയുടെ പുറത്ത് ഒത്തുതീര്‍പ്പ് നടത്തുന്നതിന് ശ്രമങ്ങള്‍ നടന്നെങ്കിലും കുട്ടിയുടെ കുടുംബം വഴങ്ങിയില്ല.
![]() |
| അബ്ദുര്‍റഹ്മാന്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ കെ.സി സുല്ലമി, അഷ്‌റഫ് മംഗലാപുരം, മുജീബ് കുണ്ടൂര്‍ എന്നിവര്‍ക്കൊപ്പം. |