Expatriate Died | ഹൃദയാഘാതം: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
അബൂദബി: (www.kasargodvartha.com) യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.
അജ്മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്, ക്വിക് എക്‌സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മറിയക്കുട്ടി. ഭാര്യ: സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍: സെന്‍ഹ, സെന്‍സ, ശെഹ് മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.
Keywords: Abudhabi, news, Gulf, World, Top-Headlines, Treatment, Death, Obituary, hospital, UAE: Expatriate died due to cardiac arrest.