ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത 'ചാണക്യന്‍' വില്ലനായി; പ്രവാസി കുവൈത്തില്‍ ജീവനൊടുക്കി
Dec 28, 2018, 12:30 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 28.12.2018) ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് നിരന്തരം ഭീഷണി തുടര്‍ന്നതോടെ പ്രവാസി കുവൈത്തിലെ താമസസ്ഥലത്ത് ജീവനൊടുക്കി. വെള്ളല്ലൂര്‍ ആല്‍ത്തറ ആലുവിള വീട്ടില്‍ സുനില്‍ കുമാര്‍ (43) ആണ് ആത്മഹത്യ ചെയ്തത്. കുവൈത്തിലെ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായിരുന്നു സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസമാണ് സുനില്‍ കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് ചാണക്യന്‍ ചാണക്യന്‍ എന്ന ഫേസ്ബുക്ക് ഹാക്കറെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തന്റെ മരണത്തിനുത്തരവാദി ഈ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെന്ന് ആത്മഹത്യാകുറിപ്പില്‍ സുനില്‍ കുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചാണക്യന്‍ എന്ന ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായാണ് വിവരം. സുനില്‍ കുമാറിന്റെ നാട്ടിലെ സുഹൃത്തുക്കള്‍ക്കും മറ്റും റിക്വസ്റ്റ് അയച്ച ഹാക്കര്‍മാര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്ത് നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് സുനില്‍ കുമാറിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ആറുമാസമായി ഇവരുടെ ഭീഷണിയും മാനസിക പീഡനവും തുടരുന്നതായും സൂചനയുണ്ട്. ഇതുമൂലം വലിയ മാനസിക പ്രയാസത്തിലായിരുന്നു സുനില്‍ കുമാറെന്നും സുഹൃത്തുക്കള്‍ പറയുന്നു.
കുവൈത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: സുഷമ (മഞ്ജു). ഏക മകന്‍ എസ് സഞ്ജയ്. സുനില്‍ കുമാറിന്റെ മരണത്തിലെ ദുരൂഹതയകറ്റി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Gulf, news, Social-Media, Crime, അറബിനാടുകള്‍, Expatriate commits suicide in Kuwait
< !- START disable copy paste -->