city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീൻ കൃഷിയും പാഷന്‍ ഫ്രൂടും ആട് വളര്‍ത്തലും; തൊട്ടതെല്ലാം പൊന്നാക്കി പ്രവാസികൾക്ക് മാതൃകയായി ഒരു കുടുംബം

കളനാട്:(www.kasargodvartha.com 05.09.2021) ഗൾഫിലെ പ്രതിസന്ധികൾ മൂലവും മറ്റും നാടണയേണ്ടി വന്ന് ജീവിതത്തിന്റെ മുന്നോട്ട് പോക്കിന് പലരും പ്രയാസപ്പെടുമ്പോൾ വേറിട്ട മാതൃകയാവുകയാണ് ഈ കുടുംബം. മീൻ കൃഷി, പാഷന്‍ ഫ്രൂട്, ആട് വളര്‍ത്തല്‍, തീറ്റപ്പുല്‍, വെണ്ട, വാഴ, കിഴങ്ങുവർഗങ്ങൾ, കവുങ്ങ് കൃഷി അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുകയാണ് പ്രവാസിയും മുൻ പ്രവാസിയും. കളനാട്ടെ മുഹമ്മദ് കുഞ്ഞി മാണിയിലും മാതൃസഹോദരി പുത്രനായ മുഹമ്മദ് കുഞ്ഞി കൊമ്പൻപാറയുമാണ് സ്വന്തമായി വരുമാനമുണ്ടാക്കുന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്. ജംനാപ്യാരി, തോത്താപ്യാരി, മലബാരി, സിറോയി തുടങ്ങിയ ഇനങ്ങളും നാടന്‍ ആടുകളുമാണ് ഇവരുടെ വീട്ടിലെ കൂടുകളില്‍ വളരുന്നത്. മുപ്പതോളം ആടുകളാണ് ഫാമിലുള്ളത്.

     
മീൻ കൃഷിയും പാഷന്‍ ഫ്രൂടും ആട് വളര്‍ത്തലും; തൊട്ടതെല്ലാം പൊന്നാക്കി പ്രവാസികൾക്ക് മാതൃകയായി ഒരു കുടുംബം



തുടക്കത്തില്‍ പരിചരണവും മറ്റും കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ 12 ഓളം ആടുകള്‍ ചത്തുപോയതായി മുഹമ്മദ് കുഞ്ഞി കൊമ്പൻപാറ പറയുന്നു. ഒരു മായവുമില്ലാതെ മീനുകൾ കഴിക്കാമെന്ന ഉറപ്പിലാണ് പദ്ധതി തുടങ്ങിയതെന്നും ഇങ്ങനെയുള്ള സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകന് അസുഖം ബാധിച്ചതിനാല്‍ ഒരു വര്‍ഷത്തിലധികം അവധിയില്‍ നാട്ടില്‍ കഴിയേണ്ടിവന്നപ്പോഴാണ് മീന്‍ കൃഷിയെക്കുറിച്ച് ചിന്തിച്ചതെന്ന് ഇപ്പോള്‍ ദുബൈയിലുള്ള മുഹമ്മദ് കുഞ്ഞി മാണിയില്‍ പറഞ്ഞു. ആസാം വാള, സിലോപി ഇനങ്ങളാണ് രണ്ട് മീൻ കുളങ്ങളിലായി വളരുന്നത്. ഇതില്‍ ആസാം വാള പൂര്‍ണ വളര്‍ച്ചയെത്തിക്കഴിഞ്ഞു. ഒരു മീന്‍ തന്നെ ഒരു കിലോയിലധികം തൂക്കമെത്തിക്കഴിഞ്ഞു.

സിലോപിയും 400-500 ഗ്രാമോളം തൂക്കം വെച്ചിട്ടുണ്ട്. മീന്‍ വളര്‍ത്തലിന് ഫഷറീസ് വകുപ്പ് ഒരു ലക്ഷത്തോളം രൂപ സബ്‌സിഡിയായി അനുവദിച്ചിരുന്നു. കുളം നിര്‍മാണം ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്ക് 1.40 ലക്ഷം രൂപയാണ് ചെലവായത്. മീൻ തീറ്റക്കായി 40,000 രൂപയോളം ചെലവായിട്ടുണ്ട്. മീനുകൾക്ക് തീറ്റയോടൊപ്പം നല്‍കുന്നതിനായി ചെറിയൊരു കുളത്തില്‍ അസോള കൃഷിയും നടത്തി വരുന്നുണ്ട്. ഇവരുടെ ഉദ്യമത്തിന് പൂർണ പിന്തുണയും സഹായവുമായി ഭാര്യയും മക്കളും രംഗത്തുണ്ട്. ചെമ്മനാട് കൃഷി ഭവനിലെ മുഴുവൻ ജീവനക്കാരും വാർഡ് മെമ്പറും എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലും ഇവരുടെ ജോലികൾ ഉൾപെടുത്തി ബന്ധപ്പെട്ടവർ ഇവർക്ക് കരുത്ത് പകരുന്നുമുണ്ട്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ആടിന്റെ കൂട് നിര്‍മാണത്തിനായി 59,000 രൂപയോളം ലഭിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം കൊണ്ടാണ് വീടിന് പിറകിലെ വിശാലമായ പറമ്പില്‍ മീൻ കൃഷിയും ആട് വളര്‍ത്തലും തീറ്റപ്പുല്‍ കൃഷിയും പാഷന്‍ ഫ്രൂട് കൃഷിയും വെണ്ട കൃഷിയും പച്ച പിടിപ്പിച്ചത്. ആടിന് കടലപ്പിണ്ണാക്ക്, തേങ്ങാപിണ്ണാക്ക്, കടലച്ചൂളി, പുളിങ്കുരു, ചോളപ്പൊടി, അവല്‍ തവിട് എന്നിവയാണ് നല്‍കുന്നതെന്ന് കൃഷിയില്‍ ഇവര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥി അബ്ദുര്‍ റഹ് മാന്‍ റാഫിസ് പറഞ്ഞു. 33 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തമായൊരു തൊഴില്‍ സംരംഭം സൃഷ്ടിക്കുക എന്നതാണ് മുഹമ്മദ് മാണിയിലിന്റെ ലക്ഷ്യമെന്ന് ബന്ധുവും മുഹമ്മദ് കുഞ്ഞി കൊമ്പൻപാറയുടെ മകനുമായ ഇബ്രാഹിം കളനാട് പറഞ്ഞു.

മീൻ കൃഷിയുടെ വിളവെടുപ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകര്‍ ഞായറാഴ്ച രാവിലെ നിര്‍വഹിച്ചു. ആദ്യ വില്‍പന മേല്‍പറമ്പ് സി ഐ ടി ഉത്തംദാസ് നിര്‍വഹിച്ചു. അസിസ്റ്റന്റ് ഫിഷറീസ് ഓഫീസർ ഹനീഫ്, പ്രോജെക്ട് കോർഡിനേറ്റർ തസ്‌നീം, പ്രോജെക്ട് പ്രൊമോടർ അബ്ദുർ റഹ്‌മാൻ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട്, മുൻ വാർഡ് മെമ്പർ അബ്ദുർ റഹ്‌മാൻ, റഹീം തോട്ടം, കെ പി അബ്ബാസ്, ശാഫി കെ എ, അഹ്‌മദ്‌ ടി എ, മുഹമ്മദ് കുഞ്ഞി, ഹമീദ് മാണിയിൽ, ഇബ്രാഹിം മാണിയിൽ, അബ്ദുൽ ഖാദർ മാണിയിൽ എന്നിവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Kalanad, Fish, Agriculture, Gulf, Family, Farming, Chemnad, Job, District-Panchayath, President, Expatriate and brother with success story in agriculture field

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia