ഗൾഫിലും ആവേശം; കാസർകോട്ടെ സ്ഥാനാർഥികൾക്ക് വോട് തേടി കെഎംസിസി പ്രവർത്തകർ
Mar 27, 2021, 17:04 IST
അൽ ഐൻ: (www.kasargodvartha.com 27.03.2021) പ്രവാസികളെ നേരിൽ കണ്ട് യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട് അഭ്യർഥിച്ച് കെഎംസിസി അൽ ഐൻ കാസർകോട് ജില്ലാ കമിറ്റി അൽ ഐനിലെ വിവിധ പ്രവിശ്യകളിൽ പര്യടനം നടത്തി.
കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ
കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന കുതന്ത്രങ്ങളെയും അതിന് ഒത്താശ ചെയ്യുന്ന എൽഡിഎഫിന് എതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ യുഡിഎഫ് സ്ഥാനാർഥികളായ എ കെ എം അശ്‌റഫിനെയും എൻ എ നെല്ലിക്കുന്നിനെയും മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
കെഎംസിസി കേന്ദ്ര കമിറ്റി വൈസ് പ്രസിഡണ്ട് അശ്‌റഫ് പള്ളിക്കണ്ടം, അൽ ഐൻ സംസ്ഥാന സെക്രടറി ഇഖ്ബാൽ പരപ്പ, ജില്ലാ കമിറ്റി നേതാക്കളായ ഖാലിദ് ബിപി, നാസർ വലിയപറമ്പ, മുഹമ്മദ് അലി സിയാറത്തിങ്കര, അയൂബ് പൂമാടം, സകരിയ തളങ്കര, അശ്‌റഫ് എ സി, ഇസ്മാഈൽ കോട്ടിക്കുളം, അശ്‌റഫ് പെർവാടി തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Gulf, Dubai, Dubai-KMCC, News, World, Top-Headlines, Excitement in the Gulf; KMCC activists seek votes for Kasargode candidates.
< !- START disable copy paste -->







