വിമാന യാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് 6.4 ലക്ഷം ദിര്‍ഹം വരെ ചികിത്സാ ചിലവ്; 14 ദിവസത്തേക്ക് 8600 രൂപ വച്ച് ക്വാറന്റീന് ചിലവ്; എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ സേവനം ഇങ്ങനെ
Jul 24, 2020, 19:53 IST
ദുബൈ: (www.kasargodvartha.com 24.07.2020) വിമാന യാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് 6.4 ലക്ഷം ദിര്‍ഹം (1,30,49,000 രൂപ) വരെ ചികിത്സാ ചിലവ് നല്‍കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31ന് മുമ്പായി എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.
എമിറേറ്റ്സ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നതിനിടെ കോവിഡ് പിടിപ്പെട്ടാല്‍ ആ വ്യക്തിക്ക് ഏകദേശം 6,40,000 ദിര്‍ഹം (1,30,49,000 രൂപ) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കും. ഇത് കൂടാതെ 14 ദിവസത്തേക്ക് 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന് ചെലവും കമ്പനി നല്‍കും.
ഇതിന്നായി പ്രത്യേക രജിസ്ട്രേഷന് ആവശ്യമില്ല. യാത്രയുടെ ദൈര്‍ഘ്യവും പ്രശ്നമല്ല. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കും. യാത്രചെയ്തത് മുതല്‍ 31 ദിവസത്തേക്കാണ് ചികിത്സാ സഹായം ലഭിക്കുക.
Keywords: Gulf, News, Top-Headlines, Airport, Insurance, COVID-19, Corona, Dubai, Fund, Emirates Airlines offers Rs 1.3 crore financial assistance to COVID confirmers during flight







