സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം ഇ.സി. വിതരണം എളുപ്പമാക്കി
Jun 10, 2013, 12:57 IST
അല്‍ ഹസ: ഇന്ത്യന്‍ എംബസി സംഘത്തിന്റെ ഇ.സി. വിതരണത്തില്‍ അല്‍ ഹസയിലെ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി. അല്‍ ഹസ മോഡേണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വച്ചായിരുന്നു ഇ.സി. വിതരണം. 500 ഓളം ഇ.സി. വിതരണം ചെയ്തതായി എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, നവോദയ തുടങ്ങിയ സംഘടനകളാണ് സഹായവുമായി എത്തിയത്. ഇ.സി. വിതരണം, ഫോറം പൂരിപ്പിക്കല്‍ അപേക്ഷകനെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം എംബസി ഉദ്യോഗസ്ഥര്‍ക്ക് സഹായകമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30ല്‍ അധികം വോളന്റിയര്‍മാര്‍ സഹായത്തിനുണ്ടായിരുന്നതായി ഫ്രറ്റേണിറ്റി ഫോറം അല്‍ ഹസ ചാപ്റ്റര്‍ പ്രസിഡന്റ് ഹംസ മൗലവി അറിയിച്ചു.
ഫോറം പ്രവര്‍ത്തകരായ മുഹമ്മദ്, ബിലാല്‍, റഷീദ് താനൂര്‍, നവോദയ പ്രവര്‍ത്തകരായ ഹനീഫ്, രാമന്‍, അല്‍ ഹസ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹി നാസര്‍ മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: IFF, Al Hasa, EC, Distribution, Volunteers, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, നവോദയ തുടങ്ങിയ സംഘടനകളാണ് സഹായവുമായി എത്തിയത്. ഇ.സി. വിതരണം, ഫോറം പൂരിപ്പിക്കല്‍ അപേക്ഷകനെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം എംബസി ഉദ്യോഗസ്ഥര്‍ക്ക് സഹായകമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30ല്‍ അധികം വോളന്റിയര്‍മാര്‍ സഹായത്തിനുണ്ടായിരുന്നതായി ഫ്രറ്റേണിറ്റി ഫോറം അല്‍ ഹസ ചാപ്റ്റര്‍ പ്രസിഡന്റ് ഹംസ മൗലവി അറിയിച്ചു.
![]() |
ഇ.സി വിതരണത്തിന് അല്‍ ഹസയില്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്നദ്ധ വോളന്റിയര്‍മാര്‍ക്കൊപ്പം |