Electricity Tariff Reduced | ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു; 15 ശതമാനം ഇളവ്
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ വൈദ്യുതി നിരക്കില്‍ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്ഖത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കംപനി വ്യക്തമാക്കി. മെയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്.
എല്ലാ സ്ലാബുകളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അകൗണ്ടില്‍ (രണ്ട് അകൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. അതേസമയം മെയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
എല്ലാ ഉപഭോക്താക്കളും വെബ്‌സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്‌സ്ആപിലൂടെയോ നൂര്‍ ആപ്ലികേഷനിലൂടെയോ തങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും കംപനി ആവശ്യപ്പെട്ടു.
Keywords: News, Gulf, World, Top-Headlines, Electricity, Oman, Business, Electricity tariff reduction announced in Oman.