city-gold-ad-for-blogger

ഖത്തര്‍ കെ എം സി സി വാഹന പ്രചാരണ ജാഥ തൃക്കരിപ്പൂരില്‍ നിന്നും പ്രയാണമാരംഭിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/05/2016) യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പ്രവാസികളുടെ വോട്ട് ഉറപ്പിക്കാന്‍ ഖത്തര്‍ കെ എം സി സിയുടെ വാഹന പ്രചാരണ ജാഥ തുടങ്ങി. ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം നയിക്കുന്ന വാഹന ജാഥ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണ ഭാഗമായി രാഷ്ട്രീയ ഗാനങ്ങളും പ്രഭാഷണങ്ങളും നടത്തിയാണ് മുന്നേറുന്നത്.

തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. യു ഡി എഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി കെ പി ഹമീദലി, ഡി സി സി വൈസ് പ്രസിഡണ്ട് പി കെ ഫൈസല്‍, ജനതാദള്‍ (യു) ജില്ലാ സെക്രട്ടറി ടി വി ബാലകൃഷ്ണന്‍, മുട്ടം മഹ് മൂദ് ഹാജി, സാദിഖ് പാക്യാര, എം എ നാസര്‍ കൈതക്കാട്, കെ കുഞ്ഞബ്ദുല്ല, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, എസ് കുഞ്ഞഹമ്മദ്, നവീന്‍ ബാബു, വി വി കൃഷ്ണന്‍, പി വി മുഹമ്മദ് അസ്ലം, നിഷാം പട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു.

ത്രിദിന വാഹനജാഥ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തി 13 ന് മഞ്ചേശ്വരത്ത് സമാപിക്കും.

ഖത്തര്‍ കെ എം സി സി വാഹന പ്രചാരണ ജാഥ തൃക്കരിപ്പൂരില്‍ നിന്നും പ്രയാണമാരംഭിച്ചു


Keywords : Qatar, KMCC, Gulf, Trikaripur, Inauguration, Kasaragod, M Lukmanul Hakeem.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia