വികസന മുന്നേറ്റത്തിനും മതേതരത്വത്തിനും യുഡിഎഫിനെ വിജയിപ്പിക്കുക: കെ.എം.സി.സി
Oct 17, 2015, 09:00 IST
ജിദ്ദ: (www.kasargodvartha.com 17/10/2015) വികസന മുന്നേറ്റത്തിനും മതേതര ശക്തിയുടെ കൂട്ടായ്മയ്ക്കും ജന നന്മയ്ക്കും വേണ്ടി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ അനാകസ് മാര്‍സിന്‍ പ്ലാസയില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ചേര്‍ന്ന കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ദേശീയ തലത്തിലും കേരളത്തിലും ഭീകരമാം വിധം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികളെ കരുതിയിരിക്കണമെന്നും കൂടുതല്‍ ജാഗ്രതയോടെ മതേതര ശക്തികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യോഗം ഉദ്ഘാടനം ചെയ്ത കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ച വെച്ച വികസന പദ്ധതികളും ജനക്ഷേമ പരിപാടികളും കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പിലാക്കാന്‍ ഈ സര്‍ക്കാറിന് രണ്ടാം ഊഴം അനിവാര്യമാണെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ അതിനു ശക്തി പകരുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കാന്‍ കഴിയണമെന്നും പ്രവര്‍ത്തകര്‍ ശക്തമായി ഓരോ പഞ്ചായത്തിലും മുന്നോട്ട് വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ഇബ്ബു ഇബ്രാഹിം മഞ്ചേശ്വരം, അബൂബക്കര്‍ ദാരിമി ആലംപാടി, ഹമീദ് എഞ്ചിനീയര്‍, ഖാദര്‍ ചെര്‍ക്കള, അബ്ദുല്ല ചന്തേര, ജലീല്‍ ബേര്‍ക്ക, റഹീം പള്ളിക്കര, ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അസീസ് ഉളുവാര്‍, സമീര്‍ ചേരങ്കൈ, സുബൈര്‍ നായന്മാര്‍ മൂല, അബൂബക്കര്‍ ഉദിനൂര്‍, അഷ്‌റഫ് പാക്യാര, നസീര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

Keywords : Jeddah, KMCC, Gulf, Election-2015, Kasaragod, Kerala, Meeting, .