city-gold-ad-for-blogger

ഈദ് സംഗമവും ജനറല്‍ ബോഡി യോഗവും നടത്തി

ദോഹ: (www.kasargodvartha.com 03.09.2017) ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റിയുടെ ഈദ് സംഗമവും ജനറല്‍ ബോഡി യോഗവും ദോഹ ഹിലാലില്‍ നടന്നു. പ്രസിഡന്റ് ഖാദര്‍ ഉദുമയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഷംസുദ്ദീന്‍ എ എം പ്രാര്‍ത്ഥന നടത്തി.

ഈദ് സംഗമവും ജനറല്‍ ബോഡി യോഗവും നടത്തി

സക്കരിയ്യ പി വി സ്വാഗതം പറഞ്ഞു. സിറാജ് ഉദുമ വാര്‍ഷിക റിപോര്‍ട്ടും അബ്ദുല്ല കല്ലിങ്കാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അബ്ദുല്ല കൊപ്പല്‍, ടി പി മുഹമ്മദ്, ഫൈസല്‍ പി കെ, ഇംതിയാസ്, അബ്ദുല്‍ സമദ്, ഫൈസല്‍ പി കെ, അഫ്‌സല്‍, ഷഫീഖ് പി എ, മുഹമ്മദ് കുഞ്ഞി കെ വി, അബ്ബാസ് കെ എ, ഷുഹൈബ് ബി എ, നൗഫല്‍, യാസര്‍, സലാം കെ എ, അല്‍ത്വാഫ് തായത്ത്, ഹസ്സന്‍ മില്ലത്ത്, നൗഷാദ് ബദിയഡുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: ഖാദര്‍ ഉദുമ, വൈസ് പ്രസിഡന്റുമാര്‍: അഷ്‌റഫ് കൊപ്പല്‍, സക്കരിയ്യ പി വി, അബ്ദുല്ല കൊപ്പല്‍, ഹസ്സന്‍ മില്ലത്ത്, സെക്രട്ടറി: സിറാജ് ഉദുമ, ജോയിന്റ് സെക്രട്ടറിമാര്‍: അബ്ദുല്ല തായത്ത്, ഫൈസല്‍ മൂസ, അബ്ദുര്‍ റഹ് മാന്‍ തായത്ത്, യാസര്‍ സലീം, ട്രഷറര്‍: അബ്ദുല്ല കല്ലിങ്കാല്‍. ഉപദേഷ്ടാക്കളായി അബ്ദുല്ല ഹാജി കെ കെ, ബഷീര്‍ തോട്ടപ്പാടി, ടി പി മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സെക്രട്ടറിയായിരിക്കെ മരണപ്പെട്ട എസ് വി അബ്ദുല്ലയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയും അനുസ്മരണ പ്രഭാഷണവും നടത്തി. പ്രദേശത്തെ വിദ്യഭ്യാസ മേഖലയില്‍ മഹത്തരമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച എസ് വി അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം മേഖലയില്‍ നിന്നും സ്‌കൂള്‍, മദ്രസാ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കാനും തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Doha, Qatar, Gulf, Committee, Meeting, Religion, Programme, Eid, Celebration, Udma Padinhar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia