city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കെ. ഡി. എസ്. എഫ്. മെഗാ ഇവന്റ് 2015' ബലിപെരുന്നാള്‍ സ്‌നേഹ സംഗമം 24,25,26 തീയതികളില്‍

ദമ്മാം: (www.kasargodvartha.com 22/09/2015) കാസര്‍കോട് ജില്ലാ സോഷ്യല്‍ ഫോറം ദമ്മാം ഏരിയ കമ്മിറ്റി ബലിപെരുന്നാള്‍ സ്‌നേഹ സംഗമം കെ. ഡി. എസ്. എഫ്. മെഗാ ഇവന്റ്
2015 എന്ന പേരില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. പെരുന്നാള്‍ ദിവസമായ സെപ്തംബര്‍ 24 ന് വൈകുന്നേരം റാക്ക ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ പ്രബലരായ ആറ് ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കും.

സെപ്തംബര്‍ 25 ന് ദമ്മാം അല്‍ഫൈസലിയ്യയിലുള്ള ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ ശക്തരായ ഫുട്‌ബോള്‍ വമ്പന്മാര്‍ നേര്‍ക്കുനേര്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ മാച്ച് നടക്കും. മെഗാ ഇവന്റിന് പരിസമാപ്തി കുറിച്ചു കൊണ്ട് സെപ്തംബര്‍ 26 ന് മുഴുദിന ഫാമിലി മീറ്റും രാവിലെ മുതല്‍ രാത്രി വരെ നീണ്ടു നില്ക്കുന്ന കലാകായിക മാമാങ്കവും സംഘടിപ്പിക്കും.
'കെ. ഡി. എസ്. എഫ്. മെഗാ ഇവന്റ് 2015' ബലിപെരുന്നാള്‍ സ്‌നേഹ സംഗമം 24,25,26 തീയതികളില്‍
ദമ്മാം അല്‍ ഫൈസലിയ്യ ഏരിയയില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വ്യത്യസ്തവും, ആകര്‍ഷവുമായ കായിക വിനോദങ്ങളു പരിപാടിയോടനുബന്ധിച്ച് നടക്കും. പരിപാടിയില്‍ സംഗീത സായാഹ്നത്തില്‍ പ്രൊഫഷണല്‍ ഓര്‍ക്‌സ്ട്രാ ടീമിന്റെ സംഗീത വിരുന്നും നാടന്‍ കലാരൂപങ്ങളായ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി തുടങ്ങി ആകര്‍ഷകങ്ങളായ ഒട്ടനവധി കലാരൂപങ്ങളുമുണ്ടാകും. പ്രവാസത്തിന്റെ ആകുലതകളില്‍ നിന്ന് ഗൃഹാതുര സ്മരണകള്‍ നിലനിര്‍ത്തുന്ന ഈ സ്‌നേഹ കൂട്ടായ്മ സഹകരിച്ച് വിജയിപ്പിക്കണമെന്ന് കെ. ഡി. എസ്. എഫ് ദമ്മാം ഏരിയ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Keywords:  Dammam, Gulf, Eid Day, Celebration, Eid day celebration on 24,25,26.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia