കോവിഡ് കാലത്തെ ആലിംഗനം: സമൂഹമാധ്യമങ്ങളിൽ വൈറലായി യഹ്‌യ തളങ്കരയുടെ വീഡിയോ ഈദ് ആശംസ
May 24, 2020, 21:29 IST
ദുബൈ: (www.kasargodvartha.com 24.05.2020) കോവിഡ് -19 കാരണം സാമൂഹിക അകലം നിർബന്ധമാക്കിയ സാഹചര്യത്തിൽ ഓൺലൈനിലൂടെ ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തുമുള്ള പ്രവാസി വ്യവസായ പ്രമുഖൻ യഹ്‌യ തളങ്കരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം പരിസമാപ്തി കുറിച്ചുള്ള ചെറിയ പെരുന്നാൾ മുസ്ലിങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്.
സാധാരണ പെരുന്നാൾ നിസ്‌ക്കാരത്തിനുശേഷം പരസ്പരം ആലിംഗനം ചെയ്‌ത് ഈദ് മുബാറക്ക് എന്ന് പറഞ്ഞ് ആശംസ കൈമാറി സുഹൃദ്ബന്ധങ്ങൾ പുതുക്കുമായിരുന്നു. എന്നാൽ ഇത്തവണ കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മസ്ജിദുകളിലുള്ള നിസ്കാരമോ ഈദ് ഗാഹുകളോ ഉണ്ടായിരുന്നില്ല. മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ആലിംഗനം ചെയ്യുകയോ ഹസ്തദാനം ചെയ്യാനുമായില്ല. ഈ സാഹചര്യത്തിലാണ് മുൻകാലങ്ങളിലെ പെരുന്നാൾ ആഘോഷവും ചടങ്ങുകളും ഓർമ്മിപ്പിക്കും വിധം യഹ്‌യ തളങ്കര വീഡിയോ പങ്കുവെച്ചത്. കാറിൽ നിന്നിറങ്ങി സലാം പറഞ്ഞ് ഹസ്തദാനത്തിനായി കൈ നീട്ടുകയും ഇരുചുമലുകളും കൊണ്ട് ആലിംഗനം ചെയ്യാൻ മുന്നോട്ടുവരുന്ന ദൃശ്യം ഏറെ സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ പെരുന്നാളുകൾ ഓർമിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചതിൽ പലരും ആഹ്‌ളാദം പ്രകടിപ്പിച്ചു.
കോവിഡ് കാലമായതിനാൽ ഇത്തവണ പെരുന്നാൾ ആശംസകളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയും വീഡിയോ കോൺഫറൻസ്സിലൂടെയുമാണ് കൈമാറിയത്.
Keywords : Dubai, Gulf, news, Corona, COVID-19, Video, Trending, News, Kasaragod, Yahya-Thalangara.