city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍

അബുദാബി: (www.kasargodvartha.com 13/09/2016) പതിവുപോലെ ഈ പെരുന്നാളിനും അബുദാബി മദീനസായിദിലെ കാസര്‍കോട്ടെ യുവാക്കള്‍ മിന്നും ഡ്രെസ്‌കോഡുമായി ലെങ്കി. പക്ഷേ ഇവണത്തെ വേഷത്തിന് ഇരട്ട ആഘോഷമുണ്ട്. ഹജ്ജ് പെരുന്നാളും ഓണവും ഒന്നിച്ചായത് കൊണ്ട് ഒന്ന് മാറ്റിപ്പിടിക്കാമെന്ന് വിചാരിച്ചു യുഎഇയുടെ തലസ്ഥാന നഗരിയിലെ പ്രധാന ഷോപ്പിംഗ് കോംപ്ലക്‌സിലെ അറുപതോളം വരുന്ന കാസര്‍കോടന്‍ മൊഞ്ചന്മാര്‍.

വെള്ളികസവിന്‍ കരയുള്ള കൈത്തറി മുണ്ടും നിറപ്പകിട്ടാര്‍ന്ന നീളക്കുപ്പായവും ധരിച്ച് കണ്ണില്‍ ഖോജാത്തി സുറുമയുമിട്ട് ഊദിന്റെ അത്തറും പൂശി പുലര്‍ച്ചെ തന്നെ ഇവര്‍ ഈദ് നിസ്‌ക്കാരത്തിനെത്തി. സ്വഫും ഒപ്പിച്ച് ഒത്തൊരുമിച്ച് തോളുരുമ്മി നിന്നുള്ള നിസ്‌ക്കാരവും കഴിഞ്ഞ് പെരുന്നാള്‍ അഭിവാദ്യങ്ങള്‍ക്കും ആശംസകള്‍ക്കും ആലിംഗനങ്ങള്‍ക്കും ശേഷം എന്നത്തെയും പോലെ ഫോട്ടോ പോസിങ്ങിന് ഒരുങ്ങിനിന്നതായിരുന്നു ഇവര്‍. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്. അവര്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

ത്യാഗനിര്‍ഭരതയുടെയും അര്‍പ്പണബോധത്തിന്റെയും അമരസ്മരണകള്‍ നിലാവിട്ടിറങ്ങുന്ന ബലിപെരുന്നാളും സമത്വത്തിന്റെയും സഹോദര്യത്തിന്റെയും കേരളത്തനിമ പാടുന്ന ഓണവും ഒന്നിച്ചാഘോഷിക്കാനായത് കൊണ്ട്തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഈ കാസ്രോട്ടെ പിള്ളേരുടെ ആഘോഷത്തെ വിളിച്ചത് 'മഹാബലി പെരുന്നാളെ'ന്നാണ്. ഈ ആഷോഷത്തിന് സഹിഷ്ണുതയുടെയും സഹവര്‍തിത്വത്തിന്റെയും മണമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഇത്തവണത്തെ ആഘോഷം വ്യത്യസ്തമാക്കണമെന്ന് പ്ലാനിട്ട ഈ മൊഞ്ചന്മാര്‍ ഡ്രസിനൊരു നാടന്‍ ടച്ചാവാമെന്ന് കരുതി മാളിലെ മുഴുവന്‍ കാസര്‍കോടന്‍ യുവാക്കളെ വിവരമറിയിക്കുകയും വസ്ത്രങ്ങള്‍ യുഎഇയില്‍ ലഭ്യമല്ലാത്തതിനാല്‍ നാട്ടില്‍ നിന്ന് എത്തിക്കുകയുമായിരുന്നു. ഒരേ നിറത്തിലുള്ള നീളന്‍കുപ്പായത്തുണി കിട്ടാത്തതിനാല്‍ വ്യത്യസ്ത ബാച്ചുകളാക്കി ഒരോന്നിനും ഓരോ നിറം നിര്‍ദേശിക്കുകയായിരുന്നു. ഓണദിവസം ഓണമാഘോഷിക്കാനാവില്ലെന്നും പെരുന്നാളിന് പിറ്റേനാള്‍ തന്നെ ഡ്യൂട്ടിക്ക് പോവേണ്ടതുണ്ടെന്നും യുവാക്കള്‍ പറയുന്നു. എല്ലാവരും പെരുന്നാള്‍ ആരവങ്ങളില്‍ മുഴുകി ആഘോഷം ജോറാക്കി.

നാട്ടിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും പ്രവാസ ലോകത്ത് മതില്‍കെട്ടുകളില്ലാതെ മാനവ സൗഹാര്‍ദത്തിന്റെ ആഘോഷങ്ങളില്‍ പങ്കുചേരാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കാസര്‍കോട്ടെ യുവാക്കള്‍.

'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍
'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍

'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍

'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍

'മഹാബലി പെരുന്നാള്‍' ആഘോഷിച്ച് അബുദാബിയിലെ കാസര്‍കോട്ടെ യുവാക്കള്‍

Keywords:  Saudi Arabia, Gulf, kasaragod, Eid_Ul_Hajj, Onam-celebration, Eid and Onam celebration by Kasaragod youths in Abudhabhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia