city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഡ്യുഫോക്കസ് കരിയർ ഗൈഡൻസ് ക്യാമ്പുകൾ വിദ്യാർത്ഥികളുടെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു: ഇ ടി മുഹമ്മദ് ബഷീർ എം പി

ദുബൈ: (www.kasargodvartha.com 18.08.2020) ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എഡ്യു ഫോക്കസ് കരിയർ ഗൈഡൻസ് ഓൺലൈൻ ക്യാമ്പ് ഉപരിപഠനം സംബന്ധിച്ച നിർണായക സമയത്താണ് നടത്തുന്നത് എന്നത് ഈ ക്യാമ്പിന് ഏറെ പ്രാധാന്യം അർഹിക്കുന്നു എന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഇ ടീ മുഹമ്മദ് ബഷീർ എം പി അഭിപ്രായപ്പെട്ടു. പത്താം ക്ലാസ്സും, പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുമ്പോട്ടുള്ള അവരുടെ പഠനത്തിന് വഴി കാട്ടിയാകുവാനും, വിദ്യാർത്ഥികൾക്ക് ദിശാ ബോധം നൽകുവാനും ഇതുപോലുള്ള കരിയർ ഗൈഡൻസ് ക്യാമ്പ് ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഡ്യുഫോക്കസ് കരിയർ ഗൈഡൻസ് ക്യാമ്പിൽ മുഖ്യാധിതീയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ ഫലങ്ങൾ വന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠനം സംബന്ധിച്ചുള്ള ഒരുപാട് ആശയ കുഴപ്പങ്ങൾ കൊണ്ട് വലയുമ്പോൾ അവർക്ക് ആശ്വാസവും, പരിഹാരങ്ങളും നിർദ്ദേശിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എഡ്യു ഫോക്കസ് കരിയർ ഗൈഡൻസ് ഓൺലൈൻ ക്യാമ്പ് സമാപിച്ചു. രക്ഷിതാക്കൾ അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് മക്കൾക്ക് വിദ്യാഭ്യാസം നൽകുന്ന സമ്പ്രദായത്തിൽ നിന്നും മാറി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുവാൻ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് മുൻ വിദ്യാഭാസ മന്ത്രി പി കെ അബ്ദുൽ റബ്ബ് അഭിപ്രായപ്പെട്ടു. 

ഉപരി പഠന കോഴ്‌സുകൾ, എൻട്രൻസ് പരീക്ഷകൾ, സാങ്കേതിക പരിശീലനങ്ങൾ ഒക്കെ സംബന്ധിച്ചും, സർക്കാരിലും, വിദേശ രാജ്യങ്ങളിലുമുള്ള തൊഴിൽ സാധ്യതകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചൊക്കെ വിദഗ്‌ദരായ പരിശീലകരുടെ സഹായത്താൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എഡ്യുഫോക്കസ് കരിയർ ഗൈഡൻസ് ഓൺലൈൻ ക്യാമ്പ് എന്ത് കൊണ്ടും ശ്രദ്ധേയമായ പരിപാടിയാണെന്നും കാലത്തിനനുസരിച്ച് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ച കാസർകോട് ജില്ലാ കമ്മിറ്റിയെ അഭിനന്ദിക്കുമെന്നും പി കെ അബ്ദു റബ്ബ് കൂട്ടിച്ചേർത്തു. പത്ത് ദിവസം നീണ്ട നിന്ന് എഡ്യുഫോക്കസ് കരിയർ ഗൈഡൻസ് ഓൺലൈൻ ക്യാമ്പിൻ്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡ്യുഫോക്കസ് കരിയർ ഗൈഡൻസ് ക്യാമ്പുകൾ വിദ്യാർത്ഥികളുടെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു: ഇ ടി മുഹമ്മദ് ബഷീർ എം പി

ഓഗസ്റ്റ് 5 ന് തുടങ്ങിയ ഓൺലൈൻ ക്യാമ്പ് കണ്ണൂർ‌ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. സിജി ഇന്റർനാഷണൽ കോ ഓർഡിനേറ്റർ കെ മുജീബുല്ല കൈന്താർ, ബാഗ്ലൂർ ക്രിസ്തു ജയന്തി ഓട്ടോണമസ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശരീഫ് പൊവ്വൽ, മഹാത്മാ കോളേജ് മുൻ ലക്ച്ചറർ ഷംസുദീൻ പാടലട്ക്ക തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. നിലവിലെ കോവിഡ് 19 സാഹചര്യത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ച ക്യാമ്പ് ലോകത്തിൻറെ പല ഭാഗത്ത് നിന്നും വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉപരിപഠനം സംബന്ധിച്ച സംശയങ്ങൾക്ക് വിദഗ്‌ധരുടെ ഉപദേശ നിർദേശങ്ങൾ നേടി. 

പത്ത് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ വ്യത്യസ്ത ദിവസങ്ങളിലായി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സീ ടി അഹമ്മദലി, കാസർകോട് ലോക്സഭാ അംഗം രാജ്മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ, പേസ് എഡ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ പി എ ഇബ്രാഹിം ഹാജി, വെൽഫിറ്റ് ഗ്രൂപ്പ് എം ഡി യഹ് യ തളങ്കര, എ എം ടി ഗ്രൂപ്പ് ചെയർമാൻ ബി എ മഹ്‌മൂദ്‌, യു എ ഇ കെ എം സി സി പ്രസിഡണ്ട് ഡോ. പുത്തൂർ റഹ്‌മാൻ, ജന: സെക്രട്ടറി നിസാർ തളങ്കര, ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീർ, ദുബി കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, പി കെ അൻവർ നഹ, ദുബൈ കെ എം സി സി ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കൈ,  ഹംസ തൊട്ടി, ഹനീഫ് ചെർക്കള, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ: ഇബ്രാഹിം ഖലീൽ, ദുബൈ കെ എം സി സി വനിതാ സിംഗ് പ്രസിഡണ്ട് സഫിയാ മൊയ്തീൻ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, മുൻ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്, ജില്ലാ എജ്യൂസെൽ ചെയർമാൻ സലാം തട്ടാഞ്ചേരി, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ പി കളനാട്, അഷ്‌റഫ് പാവൂർ,, മുഹമ്മദ് കുഞ്ഞി എം സി, ഹാഷിം പടിഞ്ഞാർ , ശരീഫ് പൈക്ക തുടങ്ങിയവർ പങ്കെടുത്തു. 

മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,  ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ നഗർ, എ ജി എ റഹ്‌മാൻ, ഡോക്ടർ ഇസ്മാഈൽ, പി ഡി നൂറുദ്ദിൻ, ഷെബീർ കീഴുർ,  ഷാജഹാൻ കാഞ്ഞങ്ങാട്,  ഷബീർ കൈതക്കാട്,  ഇബ്രാഹിം ബേരികെ , സത്താർ ആലംപാടി, സി ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീർ അടൂർ,  റഷീദ് ആവിയിൽ, സലാം മാവിലാടം തുടങ്ങിയവർ ഓൺലൈൻ ക്യാമ്പിൽ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുർ റഹ്‌മാൻ ബീച്ചാരക്കടവ്, ഖിറാഅത്തും ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.


Keywords:  Dubai, Kasaragod, Gulf, Kerala, News, Student, Camp, E.T Mohammed Basheer, EduFocus Career Guidance Camps play an important role in student success: ET Muhammad Basheer MP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia