city-gold-ad-for-blogger

Dust Storm | പൊടിക്കാറ്റ്; ഖത്വറില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: (www.kasargodvartha.com) ഖത്വറില്‍ പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്. ദോഹ നഗരത്തില്‍ ഉള്‍പെടെ പുലര്‍ചെ മുതല്‍ കനത്ത പൊടിക്കാറ്റാണ്. പൊടിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദൂരക്കാഴ്ച മിക്ക സമയങ്ങളിലും പൂജ്യത്തിലെത്തി.

കാറ്റ് ശക്തമാകുന്നതും തിരമാലകള്‍ പ്രക്ഷുബ്ധമാകുന്നതും മൂലം കടലിലും ദൂരക്കാഴ്ച കുറയും. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആസ്തമ, അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്‍ക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ കനത്ത കാറ്റുണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Dust Storm | പൊടിക്കാറ്റ്; ഖത്വറില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Keywords: Doha, News, Gulf, World, Top-Headlines, Qatar, Dust Storm Strong In Qatar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia