city-gold-ad-for-blogger

ദുബൈ ഉപ്പള സോക്കര്‍ ലീഗും, ഫാമിലി മീറ്റും ഏപ്രില്‍ ഒന്നിന്

ദുബൈ: (www.kasargodvartha.com 28/03/2016) ഉപ്പള സോക്കര്‍ ആന്‍ഡ് ഫാമിലി മീറ്റിന്റെ രണ്ടാമത് കുടുംബ സംഗമവും ഫുട്ബാള്‍ മത്സരവും എപ്രില്‍ ഒന്നിന് വൈകുന്നേരം മൂന്ന് മണി മുതല്‍ ഗള്‍ഫ് ന്യൂസിന് സമീപം, ഷേക്ക് സായിദ് റോഡില്‍ ദുബൈ സ്പ്രിംഗ് സ്‌പോര്‍ട്‌സ് അക്കാദമി ജെ എസ് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. യു എ ഇയിലെ എല്ലാ എമിറേറ്റ്‌സില്‍ നിന്നും മംഗല്‍പാടി പഞ്ചായത്തില്‍ പെട്ട എല്ലാവരേയും ഒരേ കുടക്കീഴില്‍ കുടുംബ സമേതം കണ്ടു മുട്ടാനും സൗഹൃദം പങ്ക് വെക്കാനുമുള്ള അതിവിപുലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്.

കുടുംബ സംഗമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ ഉണ്ടാകും. അതോടൊപ്പം മംഗല്‍പാടി പംഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത 12 ക്ലബ്ബുകളുടെ വാശിയേറിയ ഫുട്ബാള്‍ മത്സരവും നടക്കും. ഇന്ത്യന്‍ ടീമിന്റെ മിന്നും താരം കാസര്‍കോടിന്റെ മുത്ത് റാഫി അടക്കമുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഫുട്ബാള്‍ മാമാങ്കം കാണികള്‍ക്ക് ആവേശം പകരും.

പരിപാടിയുടെ ഭാഗമായി റെഡ് ക്രസന്റുമായി സഹകരിച്ചു 'Humanitarian Aid Campign' എന്ന പേരില്‍ എല്ലാ നല്ലവരായ സഹജീവി സ്‌നേഹികളില്‍ നിന്നും ഉദാരമായി സ്വരൂപിച്ച വസ്ത്രങ്ങള്‍ റെഡ് ക്രസന്റ് യു എ ഇക്ക് കൈമാറും. ഈ വസ്ത്ര ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സംഗമത്തില്‍ യു എ ഇയിലെയും നാട്ടിലെയും നിരവധി സാംസ്‌കാരിക, വ്യവസായിക, കായിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്നു മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരിപാടിയില്‍ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബൈ ഉപ്പള സോക്കര്‍ ലീഗും, ഫാമിലി മീറ്റും ഏപ്രില്‍ ഒന്നിന്

Keywords : Dubai, Uppala, Gulf, Football Tournament, Sports, Family-meet, Uppala Soccer League.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia