city-gold-ad-for-blogger

ലോക കരാടെ ചാമ്പ്യന്‍ഷിപ് നവംബര്‍ 16 മുതല്‍ ദുബൈയില്‍ നടക്കും

ദുബൈ: (www.kasargodvartha.com 07.10.2021) ലോക കരാടെ ചാമ്പ്യന്‍ഷിപ് നവംബര്‍ 16 മുതല്‍ ദുബൈയില്‍ നടക്കും. ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 1800ലേറെ കരാടെ താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ് നവംബര്‍ 16 മുതല്‍ 21വരെ ഹംദാന്‍ സ്പോര്‍ട്സ് കോപ്ലക്സിലാണ് നടക്കുക. 

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങളുണ്ടാകും. കത്ത, കുമിത്തെ, ടീ കത്ത എന്നിവയായിരിക്കും മത്സര ഇനങ്ങള്‍. പങ്കാളിത്തത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോക കരാടെ ചാമ്പ്യന്‍ഷിപ്പിനാകും ദുബൈ ആതിഥേയത്വം വഹിക്കുകയെന്ന് ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രടറി ജനറല്‍ സഈദ് ഹെറബ്, ഏഷ്യന്‍-യുഎഇ കരാടെ ഫെഡറേഷന്‍ പ്രസിഡന്റും ലോക കരാടെ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ നാസര്‍ അല്‍ റസൂഖി എന്നിവര്‍ പറഞ്ഞു.

ലോക കരാടെ ചാമ്പ്യന്‍ഷിപ് നവംബര്‍ 16 മുതല്‍ ദുബൈയില്‍ നടക്കും

കരാടെയില്‍ പ്രത്യേക പ്രാവീണ്യം നേടിയവരും ആഗോളീയമായി കരാടെ ഫെഡറേഷന്‍ വിധിനിര്‍ണയത്തില്‍ യോഗ്യത ലഭിച്ചവരുമാകും വിധികര്‍ത്താക്കള്‍. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ 2013ല്‍ ഏഷ്യന്‍ കരാടെ ചാമ്പ്യന്‍ഷിപ് നടന്നിരുന്നു. 15,000 പേര്‍ക്കിരിക്കാവുന്ന മള്‍ടി സ്പോര്‍ട്സ് ഇന്‍ഡോര്‍ കോപ്ലക്സില്‍ കാണികള്‍ക്ക് സൗകര്യമൊരുക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.

Keywords: Dubai, News, Gulf, World, Top-Headlines, Karate, Press meet, Karate World Championship, November, Dubai to host Karate World Championship in November 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia