city-gold-ad-for-blogger

ദുബൈയില്‍ സമസ്ത 90-ാം വാര്‍ഷിക പ്രചരണവും അനുസ്മരണവും സംഘടിപ്പിച്ചു

ദുബൈ: (www.kasargodvartha.com 08/02/2016) പ്രവാചക കാലം മുതല്‍ക്ക് തന്നെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തുടങ്ങിയതാണെന്ന് കാസര്‍കോട് ജില്ലാ എസ് കെ എസ് എസ് എഫ് ട്രഷറര്‍ സുഹൈര്‍ അസ്ഹരി പ്രസ്താവിച്ചു. ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി ദേരാ സുന്നി സെന്റര്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച സമസ്ത 90 -ാം വാര്‍ഷിക പ്രചരണവും ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ അനുസ്മരണ സംഗമത്തില്‍ സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

13 പതിറ്റാണ്ടുകളോളം ഇസ്ലാമിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും നേര്‍വഴിയില്‍ സഞ്ചരിച്ച മുസ്ലിം സമൂഹത്തില്‍ ബിദ്അത്തിന്റെ വിത്തു പാകിയവര്‍ മുസ്ലിം വിശ്വാസ ആചാര കര്‍മങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തു രംഗത്ത് വന്നപ്പോള്‍ അവരുടെ ആശയത്തെ പ്രാമാണികമായി നേരിട്ടു മുസ്ലിം ഉമ്മത്തിന്റെ വിശ്വാസ സംരക്ഷണത്തിന്റെ യഥാര്‍ത്ഥ പണ്ഡിത ധര്‍മമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒമ്പത് പതിറ്റാണ്ടുകളായി നിര്‍വഹിച്ചത്. സാത്വികരും വ്യക്തി ജീവിതത്തിലെ വിശുദ്ധിയും ഇസ്ലാമിക വീക്ഷണത്തിലെ ആഴമേറിയ ജ്ഞാനവുമുള്ള പണ്ഡിതന്മാരാണ് ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി ഉദ്യാവരത്തിടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന സമിതി അധ്യക്ഷന്‍ ഷറഫുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. അസീസ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ അസ്അദി, അലി മൗലവി ചപ്പാരപടവു, ഫാസില്‍ മട്ടമ്മല്‍, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ജാഫര്‍ മുഗു, ഹസൈനാര്‍ ബീജന്തടുക്ക, ഇല്യാസ് കട്ടക്കാല്‍, ഫൈസല്‍ ആയിറ്റി, ശംസീര്‍ അടൂര്‍, അബ്ബാസ് ബംബ്രാണ, സിദ്ദീഖ് അടൂര്‍, ഐ പി എം ഇബ്രാഹിം, അബ്ദുല്ല ബെളിഞ്ചം, ഫൈസല്‍ കെ എന്‍ പി, റസാഖ് വൊര്‍ക്കാടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സുബൈര്‍ മാങ്ങാട് സ്വാഗതവും സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.
ദുബൈയില്‍ സമസ്ത 90-ാം വാര്‍ഷിക പ്രചരണവും അനുസ്മരണവും സംഘടിപ്പിച്ചു

Keywords : Dubai, SKSSF, Programme, Inauguration, Gulf, Remembrance, Samastha. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia