Train Service | യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
അബൂദബി: (www.kasargodvartha.com) യുഎഇ ഇത്തിഹാദ് റെയില്‍ പാതയില്‍ ചരക്ക് ട്രെയിന്‍ സര്‍വീസിന് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ്. വര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്കുകള്‍ ഈ റെയില്‍ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അബൂദബി മുതല്‍ ഫുജൈറ വരെ 900 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാത. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ടുപോകാനും റെയില്‍വേയ്ക്ക് ശേഷിയുണ്ടാകും. യുഎഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്ക് ഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍ ശൃംഖല. അബൂദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്ന റെയില്‍വേയിലൂടെ ആദ്യഘട്ടത്തില്‍ 38 ഗുഡ്‌സ് ട്രെയിനുകള്‍ 1000 വാഗണുകളിലായി ചരക്ക് സര്‍വീസ് നടത്തും.
Keywords: Abudhabi, news, Gulf, World, Top-Headlines, Train, Dubai ruler Sheikh Mohammed launches UAE’s Etihad Rail freight train network.