city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്‌സ്ആപിലൂടെ പാര്‍കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയില്‍ തുടക്കം

ദുബൈ: (www.kasargodvartha.com 12.04.2022) വാട്‌സ്ആപിലൂടെ പാര്‍കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയില്‍ തുടക്കം. 97158 8009090 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാണ് പെയ്‌മെന്റ് നടത്താന്‍ സാധിക്കുകയെന്നും എസ്എംഎസ് വഴി നിലവില്‍ ചെയ്യുന്ന ഫോര്‍മാറ്റില്‍ തന്നെ വാട്‌സ്ആപില്‍ മെസേജ് അയക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പേയ്‌മെന്റ് ഈടാക്കുകയും ചെയ്യും. ഇതിലൂടെ പാര്‍കിങ് എളുപ്പമാകുമെന്നും എസ്എംഎസിന് ചെലവാകുന്ന 30 ഫില്‍സ് ലാഭിക്കാന്‍ സാധിക്കുമെന്നും റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ പറഞ്ഞു. എസ്എംഎസ് വഴി പെയ്‌മെന്റ് ചെയ്യുന്ന സംവിധാനം തുടര്‍ന്നും ഉപയോഗിക്കാം. ഞായറാഴ്ചയും പൊതു അവധിദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണി വരെയാണ് പാര്‍കിങിന് ഫീസ് ഈടാക്കുന്നത്.

വാട്‌സ്ആപിലൂടെ പാര്‍കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയില്‍ തുടക്കം

Keywords:  Dubai, News, Gulf, World, Top-Headlines, Whatsapp, Technology, Business, Parking, Pay, Dubai: Residents can now pay for parking through WhatsApp.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia