ഫുട്‌ബോള്‍ താരമായതു കൊണ്ടാണ് ആഫ്രിക്കന്‍ തസ്‌കരന്മാരെ പിന്തുടര്‍ന്ന് പണപ്പെട്ടി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് ഷാഫി ചുങ്കത്തില്‍; 1.8 മില്യണ്‍ ദിര്‍ഹം വീണ്ടെടുത്ത കാസര്‍കോട് സ്വദേശിക്ക് ദുബൈ പോലീസിന്റെയും വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചിന്റെയും ആദരവും പ്രശസ്തിപത്രവും
Apr 30, 2018, 15:17 IST
ദുബൈ: (www.kasargodvartha.com 30.04.2018) ഒരു ഫുട്‌ബോള്‍ താരമായതു കൊണ്ടാണ് തനിക്ക് കിലോ മീറ്ററുകളോളം പിന്തുടര്‍ന്ന് ആഫ്രിക്കന്‍ തസ്‌കരന്മാരില്‍ നിന്നും 1.8 മില്യണ്‍ ദിര്‍ഹം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് ദുബൈ പോലീസും വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ആദരിച്ച കാസര്‍കോട് സ്വദേശി ഷാഫി ചുങ്കത്തില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് ദേരയില്‍ സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന സംഭവം അരങ്ങേറിയത്. മികച്ച ഫുട്ബോള്‍ താരമായ നെല്ലിക്കുന്ന് സ്വദേശി ഷാഫി ദേരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് ആയുധധാരികളായ രണ്ട് ആഫ്രിക്കന്‍ മോഷ്ടാക്കള്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പണപ്പെട്ടിയുമായി ഓടിയത്. പിന്നാലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ പിന്തുടര്‍ന്നു. നിരവധി പേര്‍ നോക്കിനിന്നപ്പോഴാണ് ഷാഫി മോഷ്ടാക്കളെ പിടികൂടാന്‍ പിറകെ ഓടിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ വഴിയില്‍ തളര്‍ന്ന് പിന്തുടരുന്നത് ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ ഷാഫി ഇവര്‍ക്കു പിന്നാലെ കുതിച്ചു.
18 കിലോയോളം തൂക്കമുണ്ടായിരുന്ന പണപ്പെട്ടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ദുബൈ ഡേ ടു ഡേയ്ക്ക് സമീപം വെച്ച് തസ്‌കരവീരന്മാര്‍ പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഷാഫി പിന്തുടര്‍ന്നതു കൊണ്ടുമാത്രമാണ് കള്ളന്റെ കൈയ്യില്‍ നിന്നും പെട്ടി വീണ്ടെടുക്കാന്‍ കഴിഞ്ഞത്. പണപ്പെട്ടി തിരിച്ചുകിട്ടിയതോടെ ഷാഫി പോലീസിനെ ബന്ധപ്പെട്ട് എക്‌സ്‌ചേഞ്ചില്‍ നിന്നും കൊള്ളയടിക്കപ്പെട്ട പണപ്പെട്ടി തിരിച്ചേല്‍പിക്കുകയായിരുന്നു.
മികച്ച ഫുട്ബോള്‍ താരമായ ഷാഫി കാസര്‍കോട് ജില്ലാ ടീമിനു വേണ്ടിയും നാഷണല്‍ കാസര്‍കോടിനു വേണ്ടിയും പള്ളം ബ്രദേഴ്സിനു വേണ്ടിയും നേരത്തെ ബുട്ടണിഞ്ഞിരുന്നു. 27 വര്‍ഷമായി പ്രവാസിയായ ഷാഫി ഇപ്പോള്‍ ദേരയില്‍ സൗത്ത് ആഫ്രിക്കന്‍ കമ്പനിയായ അല്‍ അസറില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്തുവരികയാണ്. സഹപ്രവര്‍ത്തകരടക്കം നിരവധി പേരാണ് ഷാഫിയെ അനുമോദിച്ചത്. ഇപ്പോള്‍ ദുബൈയില്‍ സോഷ്യല്‍ മീഡിയയിലെ താരം കൂടിയാണ് ഷാഫി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Dubai, Gulf, News, Police, Felicitation,Dubai police's felicitation for Kasaragod native.
< !- START disable copy paste -->