city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Begging Scams | ഭിക്ഷാടന തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് ക്യാംപെയ്ന്‍ ശക്തമാക്കി ദുബൈ പൊലീസ്

ദുബൈ: (www.kasargodvartha.com) സമൂഹ മാധ്യമങ്ങളിലൂടെയും പൊതുനിരത്തുകളില്‍ ഹോര്‍ഡിങ്‌സ് വച്ചും നോടീസ് പ്രദര്‍ശിപ്പിച്ചും ഭിക്ഷാടന തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് ക്യാംപെയ്ന്‍ ശക്തമാക്കി ദുബൈ പൊലീസ്. റമസാനില്‍ എമിറേറ്റില്‍ ഭിക്ഷാടകര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ആളുകളുടെ സഹതാപവും ഔദാര്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നവരെ സൂക്ഷിക്കണമെന്ന് സെക്യൂരിറ്റി അവയര്‍നെസ് ഡയറക്ടര്‍ ബുടി അഹ് മദ് ബിന്‍ ദാര്‍വിഷ് അല്‍ ഫലാസി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബൈ പൊലീസ് നേതൃത്വം നല്‍കുന്ന 'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്' എന്ന പ്രമേയത്തിലുള്ള ബോധവത്കരണ ക്യാംപെയ്ന്‍ ശക്തമായി നടന്നുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Begging Scams | ഭിക്ഷാടന തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് ക്യാംപെയ്ന്‍ ശക്തമാക്കി ദുബൈ പൊലീസ്

അതേസമയം, ഭിക്ഷാടകരെ കണ്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ച് റിപോര്‍ട് ചെയ്യാന്‍ താമസക്കാരോട് പൊലീസ് അഭ്യര്‍ഥിച്ചു. www(dot)ecrime(dot)ae എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടാം. വാര്‍ഷിക ഭിക്ഷാടകര്‍ സ്ഥിരമായി വരുന്ന സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കും.

Keywords: Dubai, News, Gulf, World, Top-Headlines, Police, Begging, Dubai Police, Warn, Begging scams, Dubai Police warn against begging scams.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia