city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ-സ്‌കൂടര്‍ യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി കാംപയ്ന്‍ ആരംഭിച്ച് ദുബൈ പൊലീസ്

ദുബൈ: (www.kasargodvartha.com 16.02.2022) ഇ-സ്‌കൂടര്‍ യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി കാംപയ്ന്‍ ആരംഭിച്ച് ദുബൈ പൊലീസിന്റെ ട്രാഫിക് വിഭാഗം. അല്‍ റിഗ്ഗ സ്ട്രീറ്റ്, അല്‍ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ റാശിദ് ബൊളുവാര്‍ഡ് എന്നിവിടങ്ങളിലാണ് ക്യാംപെയിന്‍ നടക്കുന്നത്. ഇ-സ്‌കൂടര്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും വിശദീകരിക്കും.

ഇ-സ്‌കൂടര്‍ യാത്രക്കാരെ ഗതാഗത നിയമം പറഞ്ഞുകൊടുത്ത് ബോധവത്കരിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രി. സെയിഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. ഇ-സ്‌കൂടര്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം. അനുവദിച്ച സ്ഥലത്ത് മാത്രമേ സ്‌കൂടര്‍ പാര്‍ക് ചെയ്യാന്‍ പാടുള്ളൂ. മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി അപകടമുണ്ടാക്കും വിധം സ്‌കൂടര്‍ ഓടിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇ-സ്‌കൂടര്‍ യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി കാംപയ്ന്‍ ആരംഭിച്ച് ദുബൈ പൊലീസ്

Keywords:  Dubai, News, Gulf, World, Top-Headlines, Campaign, Police, Dubai Police launch campaign to educate e-scooter riders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia