city-gold-ad-for-blogger

കാസര്‍കോട്ടെ 6.20 കോടിയുടെ സ്വര്‍ണ വേട്ട: കള്ളക്കടത്തിനു പിന്നില്‍ ദുബൈ - മലബാര്‍ -മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോകം

കാസര്‍കോട്: (www.kasargodvartha.com 05.02.2020) കാസര്‍കോട് ബേക്കലില്‍ കസ്റ്റംസ് നടത്തിയ 6.20 കോടി രൂപയുടെ സ്വര്‍ണവേട്ട അധോലോക സംഘങ്ങളെ ഞെട്ടിച്ചു. കള്ളകടത്തിനു പിന്നില്‍ ദുബൈ - മലബാര്‍ -മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോകമാണെന്ന് ഏറെകുറെ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി ദുബൈയില്‍ നിന്നും എത്തിക്കുന്ന സ്വര്‍ണം മുംബൈയിലേക്ക് കടത്തുന്നതിനിടയിലാണ് കള്ളക്കടത്ത് സംഘത്തിലെ കണ്ണികളായ രണ്ട് പേര്‍ പതിനഞ്ചര കിലോ സ്വര്‍ണവുമായി കസ്റ്റംസിന്റെ കുടുക്കില്‍ വീണത്. ഹ്യുണ്ടായ് ക്രറ്റ കാറില്‍ രണ്ട് രഹസ്യ അറകളുണ്ടാക്കി അതിലാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

കാസര്‍കോട്ടെ 6.20 കോടിയുടെ സ്വര്‍ണ വേട്ട: കള്ളക്കടത്തിനു പിന്നില്‍ ദുബൈ - മലബാര്‍ -മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോകം

ദുബൈയില്‍ നിന്നും ബിസ്‌ക്കറ്റ് രൂപത്തില്‍ ഇപ്പോള്‍ സ്വര്‍ണം കടത്തുന്നത് കുറവാണ്. പേസ്റ്റ് രൂപത്തിലും ഓയില്‍ രൂപത്തിലുമാണ് ദുബൈയില്‍ നിന്നും സ്വര്‍ണം എത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി, കാസര്‍കോട് കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കള്ളക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. മുംബൈയിലെ സംഘത്തിന് സ്വര്‍ണം എത്തിക്കുന്നതിനിടയിലാണ് സ്വര്‍ണം പിടിക്കപ്പെട്ടതാണെന്നാണ് വിവരം. ദുബൈയില്‍ നിന്നും കരിയര്‍മാര്‍ വഴി വന്‍തോതില്‍ സ്വര്‍ണമാണ് കേരളത്തിലേക്ക് ഒഴുകുന്നത്. പലപ്പോഴും 10 ല്‍ ഒരാള്‍ മാത്രമാണ് വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുന്നത്. വിമാനത്തിലെ ചില ജോലിക്കാര്‍ക്കും എയര്‍ പോര്‍ട്ടിലെ ചില ഉദ്യോഗസ്ഥര്‍ക്കുംവരെ സ്വര്‍ണ കള്ളകടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സ്വര്‍ണം പിടികൂടിയാല്‍ തന്നെ അങ്ങേ തലയ്ക്കുള്ള വമ്പന്‍ സ്രാവുകളെ പിടികൂടാനും കഴിയാറില്ല.

സ്വര്‍ണ കള്ളകടത്തിന്റെ വിവരം ഒറ്റിയതിന്റെ സംശയത്തിലാണ് കാസര്‍കോട് ചെമ്പരിക്ക സ്വദേശി തസ്ലീം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍ പുറത്തുവന്നത്.

Keywords: Kasaragod, Kerala, news, gold, Gulf, Dubai, Mumbai, Dubai- Malabar- Mumbai gang behind Gold smuggling
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia