ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ പി.എ. അബ്ബാസ് ഹാജി ആരോഗ്യ പദ്ധതിക്ക് തുടക്കമായി
Jan 10, 2016, 11:33 IST
ദുബൈ: (www.kasargodvartha.com 10/01/2016) ദുബൈ കെ.എം.സി.സി സ്ഥാപക പ്രസിഡണ്ട് പി.എ അബ്ബാസ് ഹാജിയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പി.എ അബ്ബാസ് ഹാജി ആരോഗ്യ പദ്ധതിക്ക് തുടക്കമായി. ദുബൈ ഗര്‍ഹൂദിലെ പി.എ വില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ പി.എ ഇബ്രാഹിം ഹാജി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കെ.ബി.എം ഷരീഫ് കാപ്പിലിന് ബ്രോഷര്‍ കൈമാറിയാണ് പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. പദ്ധതിയിലേക്കുള്ള ആദ്യ മെമ്പറായി ദുബൈ കെ.എം.സി.സി സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞിയെ ചേര്‍ത്തു.
നാട്ടിലേയും പ്രവാസികള്‍ക്കിടയിലെയും തികച്ചും അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായവും പൊതു ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പയിനുകള്‍ തുടങ്ങിയവ ഉള്‍പെടുന്നതാണ് 'പി.എ. അബ്ബാസ് ഹാജി ആരോഗ്യ പദ്ധതി'. ഫവാസ് പൂച്ചക്കാട്, അഷ്‌റഫ് ബോസ്, മുഹമ്മദ് മാങ്ങാട് എന്നിവരാണ് പദ്ധതിയുടെ കോഡിനേറ്റര്‍മാര്‍.
ചടങ്ങില്‍ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. കെ.ബി.എം ഷരീഫ് കാപ്പില്‍ മുഖ്യാതിഥിയായിരുന്നു. എം.എ മുഹമ്മദ് കുഞ്ഞി, ഫൈസല്‍ പൊവ്വല്‍, ഫവാസ് പൂച്ചക്കാട്, ഒ.എം അബ്ദുല്ല, സമീര്‍ പരപ്പ, ഹാഷിം മഠം, അസ്ലം കോട്ടപ്പാറ സംബന്ധിച്ചു.
Keywords : Dubai, KMCC, Udma, Gulf, Health, Health-project, P.A Abbas Haji.