city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ദുബൈ: (www.kasargodvartha.com 17.11.2019)  യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച 'തഫാന്‍ 2019' ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിനും, ജനാധിപത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യാ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആശങ്കയുളവാക്കുന്നു. ബഹുസ്വര സമൂഹം ജീവിക്കുന്ന രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കേണ്ടതുണ്ട്. അതിനു രാഷ്ട്രീയപരമായ പ്രതിരോധമാണ് തീര്‍ക്കേണ്ടത്. അത്തരം രാഷ്ട്രീയപരമായ പ്രതിരോധം തീര്‍ക്കുന്നതിന് യുവാക്കളില്‍ രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടതുണ്ട്. മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

നവ മാധ്യമങ്ങള്‍ സജീവമായ കാലമാണിത്. ലോകത്തെവിടെയുള്ള മലയാളികള്‍ തത്സമയം തന്നെ പ്രതികരിക്കുന്ന ഈ കാലഘട്ടത്തില്‍ വര്‍ത്തമാനകാല രാഷ്ട്രീയ സംഭവങ്ങളില്‍ വൈകാരികമായി പ്രതികരിക്കാതെ എങ്ങനെയായിരിക്കണം നമ്മുടെ രാഷ്ട്രീയ ചിന്താഗതി എന്ന് പഠിക്കാന്‍ ഇത്തരം നേതൃത്വ പരിശീലന ക്യാമ്പുകള്‍ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ചന്ദ്രിക ഡയറക്റ്റര്‍ പി എ ഇബ്രാഹിം ഹാജി, യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, പി ബി ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് സംസ്ഥാന ഭാരവാഹികള്‍ക്കുള്ള അനുമോദനവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ക്യാമ്പ് വിശദീകരണവും നടത്തി. അബൂട്ടി മാസ്റ്റര്‍ ശിവപുരം ക്യാമ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെ എം ഷാജി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.

അനുമോദന പരിപാടിയില്‍ ഇബ്രാഹിം എളേറ്റില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ക്ക് പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. എഴുത്തുകാരനും സാഹിത്യനിരൂപകനും ഗ്രന്ഥകാരനുമായ ഇബ്രാഹിം ചേര്‍ക്കളയെ ആദരിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാപ്പിള കലകള്‍ അവതരിപ്പിച്ചു.

മഹ്മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ദുബൈ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, എം ഇ എസ്  മുഹമ്മദ്, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി, സ്പിക് അബ്ദുല്ല, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഇ ബി അഹ് മദ് ചെടേക്കാല്‍, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മാഈല്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ, ഒ ടി മുനീര്‍, ഡോ. ഇസ്മാഈല്‍, പി ഡി നൂറുദ്ദീന്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലംപാടി, ശരീഫ്  ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ് ഖിറാഅത്തും ആദ്യ സെഷനില്‍ സലാം തട്ടാനിച്ചേരിയും രണ്ടാം സെഷനില്‍ അഷ്റഫ് പാവൂരും നന്ദിയും പറഞ്ഞു.

യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Dubai, news, Gulf, Youth, Politics, Youth League, Munavar Ali Shihab Thangal, Dubai KMCC 'Thafan 2019' ends  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia