ദുബൈ കെ എം സി സി സംഘടിപ്പിച്ച സംസ്ഥാന തല സംവാദ മത്സരത്തില്‍ കാസര്‍കോട് ജില്ലക്ക് രണ്ടാം സ്ഥാനം
Dec 3, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 03/12/2015) യു.എ.ഇ. നാല്‍പ്പത്തി നാലാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി. സംഘടിപ്പിച്ച സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല സംവാദ മത്സരത്തില്‍ കാസര്‍കോട് ജില്ലാ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ നയിച്ച ടീമില്‍ അസീസ് ബളളൂര്‍, നൗഫല്‍ ചേരൂര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഒന്നാം സ്ഥാനം ലഭിച്ച തൃശൂര്‍ ജില്ലാ ടീമിന് 27.5 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ കാസര്‍കോട് ജില്ലാ ടീമിന് 27 പോയിന്റുകള്‍ നേടി.
പ്രവാസ ലോകത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാഹിത്യരംഗത്തെ പ്രമുഖരും വിധി നിര്‍ണ്ണയിച്ച വാശിയേറിയ മത്സരം കാണാന്‍ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു. മതേതരത്വവും ഇന്ത്യന്‍ മുസ്ലിംകളും, തിരസ്‌കരിക്കപ്പെടുന്ന പ്രവാസികള്‍, മീഡിയ യുവാക്കളെ വഴി തെറ്റിക്കുന്നുവോ എന്നീ വിഷയങ്ങളെ പ്രമേയമാക്കി നടന്ന സംവാദത്തിന്റെ ഓരോ ഘട്ടവും ആവേശഭരിതവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലാ ടീമുകളെ പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജില്ല മുന്നേറിയത്.

Keywords: Dubai, Gulf, Dubai-KMCC, Dubai KMCC talk match: Kasaragod got 2nd price.