റമസാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക: യഹ്‌യ തളങ്കര
Jul 31, 2013, 13:36 IST
ദുബൈ: ദാനധര്‍മ്മങ്ങള്‍ക്ക് കുടുതല്‍ പ്രതിഫലം ലഭിക്കുന്ന പുണ്യമാസമായ റമസാനില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി മുഴുകിക്കൊണ്ട് കെ.എം.സി.സി പ്രവര്‍ത്തകര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അക്ഷരം പ്രതി നടപ്പില്‍ വരുത്താന്‍ രംഗത്തിറങ്ങണമെന്ന് യു.എ.ഇ കെ.എം.സി.സിയുടെ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
ദുരിതമനുവിക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരികേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. വളരെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിരരാഷ്ട്രിയഭേദമന്യേ പിന്തുണലഭിക്കുന്നതുമായ ബൈത്തുറഹ്മയെ കാസര്‍കോട് മണ്ഡലത്തിലെ പാവങ്ങള്‍ക്ക് തലചായ്ച്ചുറങ്ങാന്‍ ഒരിടം ലഭിക്കുമാറ് സാര്‍വ്വത്രികമാക്കാന്‍ മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും ബൈത്തുറഹമ റിലീഫ് കമ്മിറ്റി ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷതവഹിച്ചു. ബൈത്തുറഹമ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി. അഹ്‌മദ് ചെടെക്കാല്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ റിലീഫ് കമ്മിറ്റി യോഗം
യു.എ.ഇ കെ.എം.സി.സി ഉപദേഷക സമിതി വൈസ് ചെയര്‍മാന്‍ യാഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു.
|
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും ബൈത്തുറഹമ റിലീഫ് കമ്മിറ്റി ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിംഗ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷതവഹിച്ചു. ബൈത്തുറഹമ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി. അഹ്‌മദ് ചെടെക്കാല്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
Keywords: KMCC, Yahya Thalangara, Dubai, Gulf, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.