യു.എ.ഇ ദേശീയദിനത്തിന് അഭിവാദ്യമര്‍പ്പിച്ച് കെ.എം.സി.സി റാലി നടത്തി
Nov 30, 2011, 14:27 IST
ദുബായ്: യു.എ.ഇ യുടെ 40-ാമത് ദേശീയദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കെ.എം.സി.സി നടത്തിയ റാലി പോലീസ് മേധാവികളുടെയടക്കം കണക്കൂ കൂട്ടലുകള്‍ തെറ്റിച്ച പടപകൂറ്റന്‍ പ്രകടനമായി മാറി. വ്യാഴാഴ്ച നെയ്ഫ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും കഴിഞ്ഞ ദിവസം ലഭിച്ച ഔദ്യോഗിക ക്ഷണമനുസരിച്ചായിരുന്നു പ്രത്യേക യൂണിഫോം ധരിച്ച കെ.എം.സി.സി കേഡറ്റുകള്‍ ദേശീയപതാകയും യു.എ.ഇ ഭരണാധികാരികളുടെ ചിത്രം പതിച്ച ഷാളുകളുമണിഞ്ഞ് റാലിക്കെത്തിയത്. യുഎഇയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടനയ്ക്ക് ഇത്തരത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുന്നത്. രാവിലെ 8 മണിക്ക് ദുബായ് കെഎംസിസി പരിസരത്ത് നിന്ന് നാലു വരികളിലായി പ്രകടനമായാണ് പ്രവര്‍ത്തകര്‍ ദേരയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നെയ്ഫ് പോലീസ് സ്‌റ്റേഷനിലെത്തിയത്. വെള്ള ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ച സംസ്ഥാന ജില്ലാ ഭാരവാഹികള്‍ മുന്നിലും വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച പ്രവര്‍ത്തകര്‍ പിന്നിലുമായി ' സല്യൂട്ടിംഗ് ദി നാഷന്‍ ' എന്നെഴുതിയ ബാനറിന് പിറകിലായി അടിവെച്ചുനീങ്ങി.
9.30ന് പോലീസ് സ്‌റ്റേഷനകത്തുള്ള പ്രത്യേകവേദിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ സിഐഡി തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍മന്‍സൂരി, മുഹമ്മദ് നാസര്‍, അബ്ദുല്‍ റസാഖ്, ഉബൈദ് ഇബ്രാഹിം അബു മില്‍ഹ, റാഇദ് അലി അല്‍ മിദ്‌വാവി, അബ്ദു റഹ്മാന്‍ സാഹിദ് അലി ഉബൈദുല്ല, മുബാറക് മുഹമ്മദ് ഖുതുബി, നായിഫ് പോലീസ് സ്‌റ്റേഷനിലെ മേജര്‍ മുഖദ്ദം ഖാദിം അല്‍ സൂറൂര്‍, കെഎംസിസിസ നേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കെഎംസിസി പ്രവര്‍ത്തകരുടെയും സ്വദേശികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. 10.3ന് ആരംഭിച്ച പ്രകടനത്തിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍നിരയില്‍ നേതൃത്വം നല്‍കി. പോലീസിലെ കുതിരപ്പടയുടെ ആറു കുതിര സവാരിക്കാര്‍ക്ക് പിറകില്‍ യുഎഇ ദേശീയ ഗാനത്തിന്റെയും ദേശഭക്തി ഗാനത്തിന്റെയും ഈരടികള്‍ക്കൊപ്പിച്ച് ചിട്ടപ്പെടുത്തിയ ദഫിമുട്ട്മുട്ട്, കോല്‍ക്കളി പ്രദര്‍ശനവും നടന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിറകിലായി ആയിരത്തിലധികം കെഎംസിസി പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നടന്നു. യുഎഇ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് യഹ്യ തളങ്കര, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറി എന്‍.എ.കരീം, ട്രഷറര്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അനീസ് ആദം, ഒ.കെ.ഇബ്രാഹിം, റഈസ് തലശ്ശേരി, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി, മുസ്തഫ തിരൂര്‍, എം.സി.സുബൈര്‍ ഹുദവി, ഇബ്രാഹിം മുറിച്ചാണ്ടി, കെ.ടി.ഹാഷിം, ഹനീഫ് ചെര്‍ക്കള, ഹംസ പയ്യോളി, ഇസ്മായില്‍ ഏറാമല, ഹംസ ഹാജി മാട്ടുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നായിഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് ഗ്ലാസ് മസ്ജിദ്- ഹയാത്ത് റീജിയന്‍സ് റോഡ് വഴി സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ച പ്രകടനം വീക്ഷിക്കുന്നതിന് റോഡരികിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമായി ആയിരങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. കെഎംസിസി പ്രകടനത്തെക്കുറിച്ചറിഞ്ഞ് പ്രവര്‍ത്തകരും അല്ലാത്തവരുമായി ആളുകള്‍ ചൊവ്വാഴ്ച അവധിയെടുത്താണ് നായിഫിലെത്തിയത്. കേരളത്തിലെ വന്‍നഗരങ്ങളില്‍ നടക്കുന്ന മഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു കെഎംസിസി നടത്തിയ റാലി.
ദുബായ് കെഎംസിസിക്കുള്ള ഉപഹാരവും പ്രശംസാപത്രവും പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് നാസര്‍ അബ്ദുല്‍ റസാഖില്‍ നിന്ന് യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, എം.സി.സുബൈര്‍ ഹുദവി എ്‌നനിവര്‍ ഏറ്റുവാങ്ങി.
'സല്യൂട്ടിംഗ് ദി നാഷന്‍' ചരിത്രമായി
ദുബായ് കെഎംസിസിക്കുള്ള ഉപഹാരവും പ്രശംസാപത്രവും പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് നാസര്‍ അബ്ദുല്‍ റസാഖില്‍ നിന്ന് യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, എം.സി.സുബൈര്‍ ഹുദവി എ്‌നനിവര്‍ ഏറ്റുവാങ്ങി.
'സല്യൂട്ടിംഗ് ദി നാഷന്‍' ചരിത്രമായി
ദുബായ്: ജീവസന്ധാരണത്തിനുള്ള വഴി തേടി കടല്‍ കടന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് കാരുണ്യമേകിയ യുഎഇക്ക് പ്രിയ രാഷ്ട്രമേ,ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്. എന്ന് അറബിയില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഒരുക്കിയ 'സല്യൂട്ടിംഗ് ദി നാഷന്‍ ' അഭിവാദ്യ റാലി യു.എ.ഇ.യുടെ ചരിത്രത്തിലെ അപൂര്‍വ്വവും അനശ്വരവുമായ മുഹൂര്‍ത്തമായി.
യു.എ.ഇയുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ദുബായ് കെ.എം.സി.സി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സമാധാനപരവും നവോത്ഥാനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു പ്രത്യേക റാലി നടത്താന്‍ ലഭിച്ച അനുവാദവും ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള ദുബായ് പോലീസിന്റെ ഔദ്യോഗിക ക്ഷണവും.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ- യുഎഇ ബന്ധത്തിന് വിശേഷിച്ച് മലയാളികളും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നെയ്ഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ജനാവലി രചിച്ചത്.
യു.എ.ഇയുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ഗള്‍ഫിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ദുബായ് കെ.എം.സി.സി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സമാധാനപരവും നവോത്ഥാനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു പ്രത്യേക റാലി നടത്താന്‍ ലഭിച്ച അനുവാദവും ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള ദുബായ് പോലീസിന്റെ ഔദ്യോഗിക ക്ഷണവും.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ- യുഎഇ ബന്ധത്തിന് വിശേഷിച്ച് മലയാളികളും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നെയ്ഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ജനാവലി രചിച്ചത്.
നിങ്ങള്‍ മലയാളികളുടെ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും യു.എ.ഇയോടുള്ള സ്‌നേഹവും ഞങ്ങള്‍ തിരിച്ചറിയുന്നു.നിങ്ങളൊരുക്കിയ ഈ സംഗമം ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. ഞങ്ങളുടെ ആഘോഷ വേളയെ ധന്യമാക്കിയ നിങ്ങളുടെ സ്‌നേഹപ്രകടനങ്ങള്‍ക്ക് വെറുമൊരു നന്ദിവാക്ക് രേഖപ്പെടുത്തുന്നില്ല. ഒരേ മനസോടെ ഉറ്റ സഹോദരന്മാരായി ജീവിച്ചു തെളിയിച്ചവരാണല്ലോ നാം ദുബായ് സിഐഡി തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍മന്‍സൂരി പറഞ്ഞു. ജനബാഹുല്യം ഭയന്ന് വലിയ പ്രചാരണങ്ങളില്ലാതെയാണ് കെഎംസിസി റാലിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. സംസ്ഥാന- ജില്ലാ- മണ്ഡലം ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇത്തരമൊര് ചരിത്ര സൃഷ്ടിക്ക് അവസരമൊരുക്കിയ ദുബായ് ഗവണ്‍മെന്റിനോടും പോലീസ് മേധാവികളോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും ജനറല്‍ സെക്രട്ടറി എന്‍.എ.കരീമും പറഞ്ഞു.