city-gold-ad-for-blogger

അവധി നാളിന്റെ ആലസ്യങ്ങളെ ആനന്ദമാക്കി 'പൊല്‍സ് 2016'

ദുബൈ: (www.kasargodvartha.com 31/01/2016) കാസര്‍കോടന്‍ കൂട്ടായ്മ ഒരുക്കിയ 'പൊല്‍സ് 2016' എന്ന വിനോദ-വിജ്ഞാന യാത്ര അവിസ്മരണീയമായി. പ്രവാസത്തിന്റെ വിരസിത മനസ്സുകളിലേക്ക് ഉന്‍മേഷം പകരുകയും കെ എംസി സി എന്ന പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയര്‍ത്തി കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

കെ എംസി സി ആസ്ഥാനത്തു നിന്നും ഫുജൈറയിലെ ഖോര്‍ഫുക്കാന്‍ തീരത്തേക്ക് പുറപ്പെട്ട വിനോദ-വിജ്ഞാന യാത്ര ദുബൈ കെ എംസി സി സംസ്ഥാന ഉപാധ്യക്ഷന്‍ എം എ മുഹമ്മദ് കുഞ്ഞി ഫഌഗ്ഓഫ് ചെയ്തു. സംഘാടകരും കോഡിനേറ്റര്‍മാരുമായ ഷബീര്‍ കീഴൂര്‍, അസീസ് കമാലിയ, ഹസന്‍ കുദുവ, ശംസീര്‍ അഡൂര്‍ എന്നിവര്‍ക്കാണ് പതാക കൈമാറിയത്.

കെ എം സി സി കുംബഡാജെ പഞ്ചായത്ത് ജന. സെക്രട്ടറി ഹനീഫ കുംബഡാജെയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യാത ആദ്യാവസാനം വരെ അനുസ്മരണീയമാക്കി നാല്‍പതംഗ ടീം പാതിരാത്രിയില്‍ തിരിച്ചെത്തി. ഐ പി എം ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക എന്നിവര്‍ അമീറന്‍മാരായി. കെ എംസി സി യുടെ വിവിധ പഞ്ചായത്ത് മണ്ഡലം ജില്ലാ നേതാക്കള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. യാത്രയില്‍
ബുര്‍ദ ആലാപനം, മാപ്പിളപ്പാട്ട്, അന്‍ടാക്ഷരി, ക്വിസ് മത്സരം തുടങ്ങിയവയും ഖോര്‍ഫുക്കാന്‍ തീരത്ത് പന്ത് കളി, ഗോരി, വടംവലി, ചാക്ക് റൈസ്, ബലൂണ്‍റൈസ്, ഫുട്‌ബോള്‍, കര-കടല്‍ തുള്ളല്‍, ഭാവാഭിനയം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ക്വിസ് മത്സരം നൗഫല്‍ ചേരൂര്‍, ഐ പി എം ഇബ്രാഹിം എന്നിവര്‍ നിയന്ത്രിച്ചു. ബുര്‍ദ ആലാപനം, മാപ്പിളപ്പാട്ട്, ഹിന്ദിപ്പാട്ട്, കന്നടപ്പാട്ട് എന്നിവയ്ക്ക് ശംസുദ്ദീന്‍ ആരിക്കാടി, അല്‍താഫ് മംഗളൂരു, ഹസന്‍ കുദുവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യാത്രയ്ക്ക് കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ആര്‍ ഹനീഫ, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സലാം കന്യാപാടി, ഫൈസല്‍ പട്ടേല്‍, റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇല്യാസ് കട്ടക്കല്‍, സിദ്ദീഖ് കനിയടുക്കം,സിദ്ദീഖ് അടൂര്‍, ഖാലിദ് മല്ലം, നാസര്‍ മല്ലം, മുനീര്‍ ഉറുമി, അഷ്‌റഫ് പള്ളംങ്കോട്, യഅ്ഖൂബ് നിറം, അഷ്‌റഫ് ചിത്താരി, നെയ്മു, റഊഫ് അഡൂര്‍, ഉമര്‍ അബ്ദുല്ല ചേരൂര്‍ തുടങ്ങിയ നേതാക്കള്‍ ജേതാക്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
അവധി നാളിന്റെ ആലസ്യങ്ങളെ ആനന്ദമാക്കി 'പൊല്‍സ് 2016'

Keywords:  Gulf, Dubai, KMCC, Kasaragod, Kerala, Pols 2016, Pols 2016: Dubai KMCC tour conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia