ദുബൈ കെ.എം.സി.സി പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു
Nov 15, 2014, 08:11 IST
ദുബൈ: (www.kasargodvartha.com 15.11.2014) ദുബൈ ദേര മലബാര്‍ റെസ്‌റ്റോറന്‍ഡ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച്ച നടന്ന ദുബൈ കെ.എം.സി.സി പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നാട്ടിലെ റോഡുകളുടെ കാര്യത്തില്‍ ജനങ്ങളേക്കാളേറെ വിഷമം തനിക്കുണ്ടെന്നും തന്റെ മുഴുവന്‍ ശ്രദ്ധയും റോഡിന്റെ പുനര്‍നിര്‍മ്മാണത്തിലാണെന്നും ജനങ്ങള്‍ ആശങ്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.
താഴെ തട്ടിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് കെ.എം.സി.സികള്‍ക്ക് പലതും ചെയ്യാനാകുമെന്നും ലഹരി മുക്തവും, വിദ്യാ സമ്പന്നവുമായ ഒരു പുതു തലമുറയെ വളര്‍ത്തിയെടുക്കാന്‍ യുവാക്കള്‍ക്ക് മുന്‍തൂക്കമുള്ള പൈവളിഗെ കെ.എം.സി.സി മുന്നിട്ടിറങ്ങണമെന്നും എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു.
ഷാഫി ഹാജി പൈവളിഗെയുടെ ഗാനാലാപനം സദസിനു ആവേശം പകര്‍ന്നു. സി.പി.എമ്മില്‍ നിന്ന് രാജി വെച്ച് കെ.എം.സി.സിയില്‍ ചേര്‍ന്ന ഖലീല്‍ ചിപ്പാറിനെയും സംഘത്തെയും മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ഹനീഫ് കല്‍മാട്ട, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, മഹ് മൂദ് ഹാജി പൈവളിഗെ, ഡോ. ഇസ്മായില്‍ മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, ഷാഫി ഹാജി പൈവളിഗെ, അസീസ് ബള്ളൂര്‍, ഖലീല്‍ മാളിഗ, ശാക്കിര്‍ ബായാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ശാക്കിര്‍ ബായാര്‍ (പ്രസിഡണ്ട്), ഇബ്രാഹിം ബാജൂരി (സെക്രട്ടറി), ഖലീല്‍ മാളിഗ (ട്രഷറര്‍), ഹമീദ് പദവ്, ശിഹാബ് മേര്‍ക്കള, ഖലീല്‍ ചിപ്പാര്‍, ബഷീര്‍ മാസിമാര്‍, ഷരീഫ് ബായാര്‍ (വൈസ് പ്രസിഡണ്ട്), റഷീദ് സുന്നട, സിദ്ദീഖ് പെര്‍വാടി, അസീസ് സുബ്ബയ്യക്കട്ട, അസീസ് സാഗ്, റഹീം പെര്‍മുദെ (ജോ.സെക്രട്ടറി).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആശങ്ക ഉയര്‍ത്തി സൂനാമി മുന്നറിയിപ്പ്
Keywords: Dubai-KMCC, Gulf, Committee, Paivalika, Secretary, MLA, P.B Abdul Razaq, Dubai KMCC Paivalige Panchayath committee formed.
Advertisement: