ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു
Sep 28, 2016, 09:22 IST
ദുബൈ: (www.kasargodvartha.com 28.09.2016) സഹായ ഹസ്തം സമൂഹ നന്മയ്ക്ക് എന്ന സന്ദേശവുമായി സെപ്റ്റംബര്‍ 29 നു നടക്കാനിരുന്ന ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 13 ലേക്ക് മാറ്റി. മാറി വന്ന യു എ ഇ നിയമ പ്രകാരം കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ളതിനാല്‍ മേല്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മുന്‍ തീരുമാനം മാറ്റിയത്.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ എം സി സി നേതാക്കള്‍ സംബന്ധിക്കുന്ന മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ പങ്കാളിത്തം കൊണ്ട് വന്‍ വിജയമാക്കാന്‍ മുനിസിപ്പല്‍ പ്രദേശത്തെ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്നു ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ അഡ്‌ഹോക് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords : Dubai, KMCC, Convention, Gulf, Programme, Kasargod Municipal.
Keywords : Dubai, KMCC, Convention, Gulf, Programme, Kasargod Municipal.







