വെല്‍ഫെയര്‍ സ്‌കീം ക്യാമ്പയിനുമായി ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
Mar 8, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 08/03/2016) ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ വെല്‍ഫയര്‍ സ്‌കീം ക്യാമ്പയിന്‍ ശക്തമാക്കാനും പരമാവധി അംഗങ്ങളെ ചേര്‍ക്കാനും ദുബൈ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ എം സി സിയുടെ ദേര തോട്ടില്‍ അബ്ദുര്‍ റഹ് മാന്റെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മരണാനന്തരമായി അഞ്ച് ലക്ഷം ഇന്ത്യന്‍ രൂപയും, അപകടത്തില്‍ ജോലി ചെയ്യാനാവാത്ത വിധമുള്ള അംഗ വൈകല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി വിസ കാന്‍സെല്‍ ചെയ്തു നാട്ടില്‍ പോകുന്നവര്‍ക്കും ഉചിതമായ ആനുകൂല്യം നല്‍കുന്ന പദ്ധതിയാണ് കെ എം സി സിയുടെ വെല്‍ഫെയര്‍ സ്‌കീം.
യോഗത്തില്‍ ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഹീം നെക്കര, മണ്ഡലം വൈസ് പ്രസിഡണ്ട് കരീം മൊഗര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം വെല്‍ഫയര്‍ സ്‌കീം കോ ഓര്‍ഡിനേറ്റര്‍ സിദ്ദീഖ് ചൗക്കി വെല്‍ഫയര്‍ സ്‌കീമിനെക്കുറിച്ച് വിവരണങ്ങള്‍ നടത്തി.
വെല്‍ഫെയര്‍ സ്‌കീം ക്യാമ്പയിനിലെ ആദ്യ അംഗത്വം സലാം കന്യപ്പാടി സഹീര്‍ അര്‍ജാലിനു നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി സ്വാഗതം പറഞ്ഞു. വെല്‍ഫെയര്‍ സ്‌കീം പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ നിസാം ചൗക്കി, ഷക്കീല്‍ എരിയാല്‍, അബ്ദുല്ല കുളങ്കര, ബഷീര്‍ പള്ളത്തില്‍, സാബിത്ത് ചൗക്കി, നസീര്‍ ഐവ, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, അബൂബക്കര്‍ മുക്രി, സമീര്‍ പുത്തൂര്‍, അസീസ് കല്‍പന, ശുക്കൂര്‍ മുക്രി, ഹസൈനാര്‍ ചൗക്കി, ഷാന്‍വര്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രഷറര്‍ ഹാരിസ് പീബീസ് നന്ദി പറഞ്ഞു.
വെല്‍ഫെയര്‍ സ്‌കീം പദ്ധതിയിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യു എ ഇയിലെയും ഇന്ത്യയിലെയും നിരവധി സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ സര്‍വീസുകള്‍ തുടങ്ങിയവയില്‍ നിന്ന് സാമ്പത്തിക ഇളവുകളും മറ്റു സേവനങ്ങളും ലഭ്യമാകും. വെല്‍ഫെയര്‍ സ്‌കീം പദ്ധതിയില്‍ കെ എം സി സി യുടെ മുഴുവന്‍ പ്രവര്‍ത്തകരും, അനുഭാവികളും അംഗങ്ങളാവണമെന്ന് ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വെല്‍ഫയര്‍ സ്‌കീമില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കോ - ഓര്‍ഡിനേറ്റര്‍ സിദ്ദീക്ക് ചൗക്കി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ, ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, ട്രഷറര്‍ ഹാരിസ് പീബീസ്, വെല്‍ഫയര്‍ സ്‌കീം പഞ്ചായത്ത് കോ - ഓര്‍ഡിനേറ്റര്‍ നിസാം ചൗക്കി എന്നിവരുമായോ മറ്റു ഭാരവാഹികളുമായോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 2037394, 0503041290.
Keywords : Dubai-KMCC, Campaign, Gulf, Members, Mogral Puthur, Committee, Welfare Scheme, Dubai KMCC Mogral Puthur Panchayat welfare scheme.