city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി; മജീദ് കൊപ്പളം പ്രസിഡണ്ട്, ഷരീഫ് ഉളുവാര്‍ ജനറല്‍ സെക്രട്ടറി

ദുബൈ: (www.kasargodvartha.com 01/11/2015) ദുബൈ കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. ദേര സബഖ കെ എം സി സി ഓഫീസില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മാട്ട ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് നേതാവ് കെ കെ അബ്ദുല്ല കുഞ്ഞി, ജില്ലാ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, അബ്ബാസ് ബംബ്രാണ, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ, ഖാലിദ് മള്ളങ്കൈ, അഷ്‌റഫ് ഉളുവാര്‍, മജീദ് കൊപ്പളം, ഷരീഫ് ഉളുവാര്‍, കെ വി മൂസക്കുഞ്ഞി ബംബ്രാണ എന്നിവര്‍ പ്രസംഗിച്ചു. സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതവും ഉബൈദ് ആരിക്കാടി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: മജീദ് കൊപ്പളം മൊഗ്രാല്‍ (പ്രസിഡണ്ട്), ഷരീഫ് ഉളുവാര്‍ (ജനറല്‍ സെക്രട്ടറി), കെ വി മൂസക്കുഞ്ഞി ബംബ്രാണ (ട്രഷറര്‍), അസീസ് പള്ളത്തിമാര്‍, ആസിഫ് യു എം, അനീസ് ടി പി, മൊയ്തീന്‍ പൊയ്യ, അബ്ദുല്‍ മന്നാന്‍ മൊഗ്രാല്‍, ഹനീഫ് ബി വി ബംബ്രാണ, സലാം പട്ടോരി പേരാല്‍, ഫസല്‍ ബംബ്രാണ (വൈസ് പ്രസിഡണ്ടുമാര്‍), ഉബൈദ് ബി എം ആരിക്കാടി, യൂനുസ് കെ മൊഗ്രാല്‍, റഹീം കെ കെ, മുഹമ്മദ് യു എ ഉളുവാര്‍, മൊയ്‌നുദ്ദീന്‍ ഉളുവാര്‍, അന്‍വര്‍ ബദ് രിയ നഗര്‍, നൗഷാദ് മൊഗ്രാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
ദുബൈ കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി; മജീദ് കൊപ്പളം പ്രസിഡണ്ട്, ഷരീഫ് ഉളുവാര്‍ ജനറല്‍ സെക്രട്ടറി

Keywords:  Dubai, Gulf, Kumbala, KMCC Kumbala Panchayath Committee, Dubai KMCC Kumbala Panchayath Committee formed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia